താൾ:GkVI22cb.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൬ ശവസംസ്ക്കാരം

രിഷ്ടതയിൽനിന്നു യാത്രയാകുംവരെ സത്യവിശ്വാസത്തിലും ഭക്തി
ക്കു തക്ക നടപ്പിലും ഞങ്ങളെ പരിപാലിച്ചു കൊൾ്ക— നീ പുനരുത്ഥാനവും
ജീവനും ആകുന്നു— നിന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീ
വിക്കും— ജീവിച്ചിരുന്നു നിങ്കൽ വിശ്വസിക്കുന്നവൻ എല്ലാം എന്നെ
ക്കും മരിക്കയും ഇല്ല— നിന്റെ നാളിൽ ഞങ്ങൾ ഉറക്കുണൎന്നു ഉ
ന്മെഷത്തൊടെ ജീവങ്കലെക്ക് എഴുനീറ്റു. സ്വഗ്ഗീയ ആനന്ദത്തിൽ ക
ടക്കുമാറാകെണമെ എന്നു നിന്റെ സ്നെഹം നിമിത്തം യാചിക്കുന്നു
ആമെൻ— W.

൩.,

സൎവ്വശക്തിയും നിത്യജീവനുമുള്ള ദൈവമെ— നിന്റെ പ്രീയ മ
കന്റെ മരണത്താലെ പാപത്തെയും മരണത്തെയും നീ ഇല്ലാതാക്കി
യല്ലാതെ അവന്റെ പുനരുത്ഥാനത്താലെ നിൎദ്ദൊഷത്തെയും
നിത്യജീവനെയും ഞങ്ങൾക്കു പിന്നെയും വരുത്തി പിശാചിന്റെ
അധികാരത്തിൽ നിന്നു ഞങ്ങൾ വീണ്ടെടുക്കപ്പെട്ടു നിന്റെ ഉയിൎപ്പി
ൻ ശക്തിയാൽ ഈ മൎത്യശരീരങ്ങളും കൂടെ മരിച്ചവരിൽനി
ന്നു എഴുനീല്പാൻ ഞങ്ങളെ കടാക്ഷിച്ചിരിക്കുന്നു സത്യം— എന്നതി
നെ ഞങ്ങൾ വിശ്വസിച്ചുറെച്ചു സൎവ്വാത്മനാൽ തെറിക്കൊണ്ടു ശരീ
രത്തിന്റെ സന്തൊഷമുള്ള പുനരുത്ഥാനത്തിൽ നിന്റെ എല്ലാ
ഭക്തന്മാരൊടും കൂടെ എത്തെണ്ടതിന്നു കരുണ ചെയ്തു നിന്റെ ഏ
കജാതനും ഞങ്ങളുടെ രക്ഷിതാവും ആയ യെശു ക്രീസ്തനെ കൊ
ണ്ടു പ്രസാദിച്ചരുളെണമെ— ആമെൻ. Stb.

൪.,

ഞങ്ങളുടെ ദൈവമായ യഹൊവെ നീ എന്നെന്നെക്കും ജീവിച്ചിരി
ക്കുന്നു— മനുഷ്യപുത്രന്മാരെ ഈ ഭൂമിയിൽ അല്പം പാൎപ്പിച്ച ഉടനെ
പൊടിയും ഭസ്മവും ആവാൻ തിരിപ്പിക്കുന്നു— ജഡം എല്ലാം പുല്ലും

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/178&oldid=194436" എന്ന താളിൽനിന്ന് ശേഖരിച്ചത്