താൾ:GkVI22cb.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൪ ശവസംസ്ക്കാരം

പ്പാറാക— വിശ്വാസത്തിന്റെ നല്ലപൊർ പൊരുക നിത്യജീവനെ പി
ടിച്ചു കൊൾക അതിന്നായി നാം വിളിക്കപ്പെട്ടുവല്ലൊ— നിങ്ങളുടെ
യജമാനൻ എപ്പൊൾ വരും എന്നു കാത്തു നില്ക്കുന്ന വിശ്വസ്ത പണി
ക്കാരെ പൊലെ നാം എപ്പൊഴും ഒരുമ്പെട്ടു നിന്നു സത്യത്തെ അനു
സരിക്കയിൽ ദെഹികളെ നിൎമ്മലീകരിച്ചു വെളിച്ചത്തിൽ നടന്നു കൊ
ൾ്വൂതാക— ഇപ്രകാരം ബുദ്ധിമാനായവനൊട് ഒക്കയും കൎത്താവ് വി
ളിച്ചു പറയുന്നിതു മരണ പൎയ്യന്തം വിശ്വസ്തനാക എന്നാൽ ഞാൻ
ജീവകിരീടത്തെ നിനക്കു തരും (വെളി. ൨) W.

[അല്ലായ്കിൽ മെല്പറഞ്ഞ വെദവചനങ്ങളാൽ
ഒന്നിനെ സംബന്ധിച്ചു പ്രസംഗിക്ക]

പ്രാൎത്ഥന.൧.,

പ്രീയ കൎത്താവായ യെശു ക്രീസ്തനെ— നീ മരണത്തെ നീക്കി സുവിശെ
ഷം കൊണ്ടു ജീവനെയും കെടായ്മയെയും വിളങ്ങിച്ചതു കൊണ്ടു ഞങ്ങ
ൾ വാഴ്ത്തുന്നു— മരണത്തെ ജയിച്ച വീരനെ നിന്നെ ഞങ്ങൾ ആശ്രയിക്കു
ന്നു— നിന്നെ പുനരുത്ഥാനമെന്നും ജീവൻ എന്നും നിശ്ചയിച്ചു ഞങ്ങൾ
ആരാധിക്കുന്നു— നിന്റെ കൂട്ടായ്മയിൽ അത്രെ ജീവനെയും ഭാഗ്യ
ത്തെയും ഞങ്ങൾ അന്വെഷിക്കുന്നു— നമ്മെ ചെൎത്തു കൊള്ളുന്ന സ്നെഹ
ക്കെട്ടിനെ ദയ ചെയ്തു മുറുക്കി യാതൊരു മരണവും നമ്മെ വെൎപ്പിരി
യാതാക്കി വെക്കെണമെ— നിന്നിൽ മാത്രം ഞങ്ങൾ ജീവിക്കെ വെണ്ടു—
എന്നിട്ടു സമയം ആയാൽ നിന്നിൽ മാത്രം മരിപ്പാനും സംഗതി ഉണ്ട
ല്ലൊ— ഞങ്ങളുടെ മരണനെരത്തിൽ നിന്റെ മരണത്തിന്റെ ശുഭഫലങ്ങ
ൾ എല്ലാം ഞങ്ങൾ അനുഭവിച്ചു അനവധി ആശ്വസിക്കുമാറാക— മഹാജ
യശാലിയായ വീരനെ ഒടുക്കത്തെ പൊരാട്ടത്തിൽ ഞങ്ങൾക്കു തുണ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/176&oldid=194438" എന്ന താളിൽനിന്ന് ശേഖരിച്ചത്