താൾ:GkVI22cb.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല്ലുന്നിതു—പിതാവെ ഞാൻ സ്വൎഗ്ഗത്തിങ്കലും നിന്റെ മുമ്പിലും പാപം
ചെയ്തു ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യൊഗ്യനു
മല്ല— എങ്കിലും എല്ലാ പാപത്തിന്നും ക്ഷമയും ദൈവത്തിങ്കലെ
പ്രാഗ ത്ഭ്യവും ആത്മാവിന്റെ വിശുദ്ധീകരണത്തിന്നു ശക്തിയും
സൌജന്യമായി ലഭിക്കെണം എന്നു യെശുക്രീസ്തന്റെ നാമത്തി
ൽ വന്നു യാചിക്കുന്നു— ആമെൻ Sl

അല്ലെങ്കിൽ

സൎവ്വശക്തിയും കൃപയും ഉള്ള നിത്യദൈവമെ ഞങ്ങടെ കൎത്താ
വും രക്ഷിതാവുമായ യെശുക്രീസ്തന്റെ പിതാവായുള്ളൊ
വെ അരിഷ്ടപാപികളായ ഞങ്ങൾ നിന്തിരുമുമ്പിൽ സങ്കട
പ്പെട്ട് അറിഞ്ഞും അറിയിച്ചും കൊള്ളുന്നിതു— ഞങ്ങൾ പാപത്തി
ൽ ഉത്ഭവിച്ചു ജനിക്കകൊണ്ടു സ്വഭാവത്താൽ കൊപത്തിൻ മ
ക്കൾ ആകുന്നു— ഞങ്ങളുടെ നടപ്പിൽ ഒക്കയും വിചാരത്താലും വാ
ക്കിനാലും ക്രിയയാലും നിന്നെ പലവിധെന കൊപിപ്പിച്ചിരിക്കു
ന്നു— ഞങ്ങളെ സൃഷ്ടിച്ചും രക്ഷിച്ചും വിശുദ്ധീകരിച്ചും പൊ
രുന്ന നിന്നെ പൂൎണ്ണഹൃദയത്തൊടും പൂൎണ്ണമനസ്സൊടും എല്ലാശക്തി
കളാലും സ്നെഹിച്ചിട്ടില്ല ഞങ്ങളെ പൊലെ തന്നെ കൂട്ടുകാരെ സ്നെ
ഹിച്ചതും ഇല്ല— ആകയാൽ നിന്റെ ക്രൊധത്തിന്നും ന്യായവിധിക്കും
നിത്യ മരണശാപങ്ങൾക്കും ഞങ്ങൾ പാത്രമാകുന്നു സ്പഷ്ടം0— എങ്കിലും
നിന്റെ അളവില്ലാത്ത കനിവിനെ ശരണമാക്കി ഞങ്ങൾ കരുണ
തേടി ഇരിക്കുന്നു— നിന്റെ പ്രീയപുത്രനും ഞങ്ങളുടെ കൎത്താവും
രക്ഷിതാവും ആകുന്ന യെശു ക്രീസ്തൻ നിമിത്തവും നിന്റെ വിശുദ്ധ
നാമത്തിന്റെ ബഹുമാനംനിമിത്തവും ഞങ്ങളിൽ കനിവുതൊന്നു
കയും സകല പാവം ക്ഷമിക്കയും ഹൃദയത്തിന്നു നല്ല പുതുക്കം നല്കു
കയും വെണ്ടു എന്നു ഞങ്ങൾ ഉണ്മയായി അപെക്ഷിക്കുന്നു— അല്ല

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/17&oldid=194669" എന്ന താളിൽനിന്ന് ശേഖരിച്ചത്