താൾ:GkVI22cb.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വചനം കൊണ്ടും വിലയെറിയ ചൊല്ക്കുറികളെകൊണ്ടും രാജ്യ
ത്തിന്റെ മക്കളിൽ സ്വൎഗ്ഗീയജ്ഞാനം ആകുന്ന നല്ല വെളിച്ച
ത്തെയും ബുദ്ധിയെ കടക്കുന്ന സമാധാനസന്തൊഷങ്ങൾ ഉള്ള ദി
വ്യജീവനെയും ഇവിടെ പരത്തുവാൻ പിതാവിനു പ്രീയപുത്ര
നൊടും വിശുദ്ധാത്മാവിനൊടും പ്രസാദം തൊന്നുന്നുണ്ടു— അപ്രകാ
രം തന്നെ സകല നന്മകൾക്കും ജീവനുള്ള ഉറവാകുന്ന ത്രിയെക
ദൈവത്തൊടു ചെരുവാനും പ്രാൎത്ഥനയും ആത്മികസ്തുതിയും ന
ല്ല ആരാധനയും കഴിപ്പാനും നിങ്ങൾ്ക്കും അനുവാദം ഉണ്ടു— ആകയാ
ൽ നാം ഹൃദയത്താഴ്മയൊടും മക്കൾക്കു പറ്റുന്ന ആശ്രയത്തൊടും കൂ
ടെ കൃപാസനത്തിൽ മുമ്പിൽ നിന്നുംകൊണ്ട് ഒന്നാമതു പാപങ്ങ
ളെ മനസ്താപം പൂണ്ട് ഏറ്റുപറയുമാറാക Sfh

പാപസ്വീകാരം

[എല്ലാവരും മുട്ടുകുത്തീട്ടു]

അരിഷ്ടപാപികളായഞങ്ങൾസ്വൎഗ്ഗസ്ഥാപിതാവായ ദൈവത്തി
ന്മുമ്പിൽ സങ്കടപ്പെട്ട് അറിയിക്കുന്നിതു— ഞങ്ങൾ നിന്റെ വി
ശുദ്ധ കല്പനകളെ പലവിധത്തിലും നിരന്തരമായി ലംഘിച്ചു
പൊന്നു— ആകാത്ത വിചാരങ്ങളാലും വാക്കുകളാലും ക്രിയകളാലും
നാനാപ്രകാരം അവിശ്വാസം കൃതഘ്നതവ്യാജങ്ങളാലും— എ
ല്ലാ നടപ്പിലും സഹൊദരസ്നെഹമില്ലായ്കയാലും വളരെ പാപം ചെ
യ്തിരിക്കുന്നു— അതുകൊണ്ടു നിന്റെ ശിക്ഷയാകുന്ന നിത്യ മര
ണത്തിന്നു ഞങ്ങൾ യൊഗ്യരായ്തീൎന്നു— എങ്കിലും ഈ സകല
പാപം നിമിത്തം ഞങ്ങൾ്ക്ക് അനുതാപവും മന:ക്ലെശവും ഉണ്ടു— ഞ
ങ്ങളുടെ കടങ്ങളെ കടക്കുന്ന ദെവകൃപയും കൎത്താവായ യെശുവി
ന്റെ പുണ്യ മാഹാത്മ്യവും അല്ലാതെ ഞങ്ങൾ ഒർ ആശ്വാസവും വ
ഴിയും കാണുന്നതും ഇല്ല— ഈ കൃപയെ അപെക്ഷിച്ചു ഞങ്ങൾ ചൊ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/16&oldid=194672" എന്ന താളിൽനിന്ന് ശേഖരിച്ചത്