താൾ:GkVI22cb.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം ൧൫൩

സൌഖ്യത്തിന്നായി തന്നു ഞങ്ങളെ തണുപ്പിച്ചതു കൊണ്ടു ഞങ്ങൾ സ്തു
തിക്കുന്നു— ഇനി നിന്റെ ദാനങ്ങൾ ഞങ്ങളിൽ ഏശീട്ടു നിങ്കലെ വിശ്വാ
സം ഉറെക്കയും നിന്നൊടും എല്ലാ മനുഷ്യരൊടും സ്നെഹം വളരുകയും
ഭയം നീങ്ങി പ്രത്യാശതികഞ്ഞു വരികയും ആവു— ഇപ്രകാരം പിതാവാ
യ ദൈവത്തൊടു വിശുദ്ധാത്മാവിന്റെ ഒരുമയിൽ എന്നെന്നെക്കും
വാണിരിക്കുന്ന കൎത്താവെ ഞങ്ങളെ നടത്തി രക്ഷിക്കെണമെ— ആമെൻ— Bs.

ഒടുക്കം കൎത്താവിന്റെ ആശീൎവ്വാദം കൈക്കൊൾവിൻ—

യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക— യഹൊവ തിരു
മുഖത്തെ നിങ്ങളിലെക്ക് പ്രകാശിപ്പിച്ചു കരുണ ചെയ്ക— യഹൊവ
തിരുമുഖത്തെ നിങ്ങളുടെ മെൽ ആക്കി നിങ്ങൾക്ക് സമാധാനം ഇടു
മാറാക— ആമെൻ—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/165&oldid=194452" എന്ന താളിൽനിന്ന് ശേഖരിച്ചത്