താൾ:GkVI22cb.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨ തിരുവത്താഴം

നാം നുറുക്കുന്ന അപ്പം ക്രീസ്തശരീരത്തിന്റെ കൂട്ടായ്മയല്ലയൊ
നാം ആൾീൎവ്വദിക്കുന്ന അനുഗ്രഹ പാത്രം ക്രീസ്ത രക്തത്തിന്റെ
കൂട്ടായ്മയല്ലയൊ—

(കൊടുത്തു തീൎന്ന ശെഷം)

കരുണയാലെ നമ്മെ പൊഷിപ്പിച്ച പ്രിയ രക്ഷിതാവി
ന്നു നാം കൃതജ്ഞരായി സ്തൊത്രം ചൊല്ലി പ്രാൎത്ഥിക്ക—

എൻ ദെഹിയെ യഹൊവയെ അനുഗ്രഹിക്ക എ
ന്റെ ഉള്ളിലെവ എല്ലാം അവന്റെ വിശുദ്ധനാമത്തെ തന്നെ—
എൻ ദെഹിയെ യഹൊവയെ അനുഗ്രഹിക്ക അവന്റെ സക
ല ഉപകാരങ്ങളെ മറക്കയുമരുതെ— നിന്റെ അകൃത്യങ്ങളെ
ഒക്കയും ക്ഷമിച്ചു നിന്റെ എല്ലാ ഊനങ്ങൾക്കും ചികിത്സിച്ചു
നിന്റെ ജീവനെ കുഴിയിൽനിന്നു വീണ്ടെടുത്തും ദയയും കനി
വും ചൂടിച്ചും തരുന്നവനെ— കൎത്താവായ യെശുവെ നീ ഞങ്ങളെ
കടാക്ഷിച്ചു പാപമരണങ്ങളിൽ നിന്നു വീണ്ടെടുത്തു നിണക്കും ഞ
ങ്ങൾക്കും പിതാവായവന്റെ പുത്രത്വത്തിലെക്കു വിളിച്ചിരിക്ക
കൊണ്ടു ഞങ്ങൾ വാഴ്ത്തുന്നു— വിശുദ്ധരാത്രി ഭൊജനത്തിൽ നി
ന്റെ സ്നെഹത്തിന്റെ സ്മരണ നീ സ്ഥാപിച്ചു ഈ ദിവ്യ കൃപാസാധ
നം കൊണ്ടു ഞങ്ങൾക്ക് വിശ്വാസവും പ്രത്യാശയും പുതുതായി ഉറ
പ്പിച്ചു തരികയാൽ ഞങ്ങൾ സ്തൊത്രം ചൊല്ലുന്നു— ഇനി ഞങ്ങൾ നി
ന്നിലും നിൻ കൃപയിലും നിലനില്പൂതാക— തിരുനാമത്തെ ഞങ്ങ
ൾ തളരാതെ സ്വീകരിച്ചു വിശുദ്ധിക്കായി ഉത്സാഹിച്ചു നടന്നു
കൊണ്ടു ഒടുവിൽ തികഞ്ഞ നീതിമാന്മാരുടെ സംഘത്തിൽ ചെൎന്നു
പുക്കു സ്വൎഗ്ഗീയ തെജസ്സിൽ നിന്നെ കാണാകെണമെ— ആമെൻ. W

അല്ലെങ്കിൽ

കൎത്താവായ യെശു ക്രീസ്ത നിന്റെ ശരീരവും രക്തവും ഞങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/164&oldid=194453" എന്ന താളിൽനിന്ന് ശേഖരിച്ചത്