താൾ:GkVI22cb.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീറ്റതിനാൽ തന്റെ കനിവിൻ ആധിക്യപ്രകാരം നമ്മെ
വീണ്ടും ജനിപ്പിച്ചവനായി നമ്മുടെ കൎത്താവായ യെശുക്രീസ്ത
ന്റെ പിതാവായ ദൈവത്തിന്നു സ്തൊത്രം(൧ പെ ൧)

൨) ആടുകളുടെ വലിയ ഇടയനാകുന്ന നമ്മുടെ കൎത്താവായ യെ
ശുവെനിത്യനിയമത്തിന്റെ രക്തത്താൽ മരിച്ചവരിൽ നിന്നു
മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവം നിങ്ങളെ അവ
ന്റെ ഇഷ്ടം ചെയ്വാന്തക്കവണ്ണം സകല സല‌്ക്രിയയിലും യഥാ
സ്ഥാനപ്പെടു ത്തി നിങ്ങളിൽ തനിക്ക് പ്രസാദമുള്ളതിനെ യെ
ശുക്രീസ്തൻ മൂലം നടത്തിക്കെണമെ— ഇവന് എന്നെന്നെ
ക്കും തെജസ്സ് ഉണ്ടാവൂതാക. ആമെൻ(എബ്ര ൧൩)

സ്വൎഗ്ഗാരൊഹണനാൾ—ദൈവം ജയഘൊഷത്തൊടും, യഹൊവ കാഹ
ളനാദത്തൊടും ക രെറുന്നു. ദൈവത്തെ കീൎത്തിപ്പിൻ നമ്മുടെ രാജാ
വെ കീൎത്തിപ്പിൻ (സങ്കീ ൪൬)

പെന്തകൊസ്തനാൾ—നിങ്ങൾ പുത്രരാകകൊണ്ട് അബ്ബാ പിതാവെ
എന്നു വിളിക്കുന്ന സ്വ പുത്രന്റെ ആത്മാവിനെ ദൈവം
നമ്മുടെ ഹൃദയങ്ങളിൽഅയച്ചു (ഗല ൪)

ത്രിത്വത്തിന്നാൾ—സൎവ്വശക്തനായ യഹൊവ എന്ന ദൈവം വിശുദ്ധ
ൻ വിശുദ്ധൻ വിശുദ്ധൻ— ഭൂമി മുഴുവനും അവന്റെ തെ
ജസ്സുകൊണ്ടു നിറഞ്ഞിരിക്കുന്നു(വെളി.൪.യശ.൬) W

[പിന്നെ സ്തൊത്രമൊ പ്രാൎത്ഥനയൊ ഉള്ളൊരു
ശ്ലൊകം പാടുക]

പിന്നെ പ്രാൎത്ഥനാരംഭം.

വിളിക്കപ്പെട്ട വിശുദ്ധരായുള്ളൊരെ ദൈവമുമ്പിൽ നിങ്ങ
ളുടെ പ്രാൎത്ഥനയൊടും കൂടെ എത്തുവാൻ ഹൃദയങ്ങളെ ഉൎയത്തുവി
ൻ— ഇ വിടെയും നിശ്ചയമായി ദൈവഭവനവും സ്വൎഗ്ഗവാതിലും ഉ
ണ്ടു ഇ വിടെയും കൂടെ അത്യുന്നതന്റെ കരുണ വിളങ്ങുന്നുണ്ടു—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/15&oldid=194673" എന്ന താളിൽനിന്ന് ശേഖരിച്ചത്