താൾ:GkVI22cb.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨) പ്രമാണവും സൎവ്വഗ്രാഹ്യവും ആകുന്ന വചനം ആവിതു
ക്രീസ്തയെശു പാപികളെ രക്ഷിപ്പാൻ ലൊകത്തിൽ വന്നു
എന്നുള്ളതു (൧ തിമൊ.൧.)

തിരുജനനനാൾ. ൧) കണ്ടാലും സകല ജനത്തിന്നും ഉണ്ടാകും
മഹാസന്തൊഷം ഞാൻ നിങ്ങളൊടു സുവിശെഷിക്കുന്നു—
ഇന്നു തന്നെ കൎത്താവാകുന്ന ക്രീസ്തൻ എന്ന രക്ഷിതാവ്
ദാവിദിൻ നഗരത്തിൽ നിങ്ങൾ്ക്കായിട്ടു ജനിച്ചു (ലൂ ൨)

൨) ദൈവത്തിന്ന് അത്യുന്നതങ്ങളിൽ തെജസ്സും ഭൂമിയിൽ സ
മാധാ നവും മനുഷ്യരിൽ പ്രസാദവും ഉണ്ടു (ലൂ. ൨)

ആണ്ടു പിറപ്പു— ൧) ഇരിക്കുന്നവനും ഇരുന്നവനും വരുന്നവ
നും ആയവനിൽനിന്നും അവന്റെ സിംഹാസനത്തിൻ മുമ്പി
ലുള്ള ഏഴ് ആത്മാക്കളിൽ നിന്നും വിശ്വസ്തസാക്ഷിയും മരി
ച്ചവരിൽ ആദ്യജാതനും ഭൂമിരാജാ ക്കന്മാരെ വാഴുന്നവ
നും ആയ യെശുക്രീസ്തനിൽനിന്നും നിങ്ങൾ്ക്ക് കരുണയും സമാ
ധാനവും ഉണ്ടാക (വെളി. ൧)

൨) ദൈവം നമുക്ക് ആശ്രയവും ബലവും ആകുന്നു ക്ലെശങ്ങളി
ൽ അവൻ തുണ എന്ന് എറ്റം കാണപ്പെടുന്നു— അതുകൊണ്ടു ഭൂമിയെമാററുകിലും സമുദ്രമദ്ധ്യെ മലകൾ കുലുങ്ങിയാ
ലും നാം ഭയപ്പെടുകയില്ല (സങ്കീ ൪൬)

പ്രകാശനദിനം. എഴുനീറ്റു പ്രകാശമാക— നിന്റെ പ്രകാശം വന്നു
വല്ലൊ യ ഹൊവയുടെ തെജസ്സും നിന്റെ മെൽ ഉദിക്കുന്നു.
(യശ ൬0)

തിരുവെള്ളിയാഴ്ച—അറുക്കപ്പെട്ട കുഞ്ഞാടായവൻ ശക്തി ധനം
ജ്ഞാനം ഊ ക്കു ബഹുമാനം തെജസ്സനുഗ്രഹങ്ങളും ലഭി
പ്പാൻ പാത്രമാകുന്നു (വെളി ൫)

പുനരുത്ഥാനനാൾ—൧.) യെശുക്രീസ്തൻ മരിച്ചവരിൽനിന്ന് എഴു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/14&oldid=194675" എന്ന താളിൽനിന്ന് ശേഖരിച്ചത്