താൾ:GkVI22cb.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧

II.സ്ഥിരീകരണം

നമ്മുടെ ആരംഭം സ്വൎഗ്ഗങ്ങളെയും ഭൂമിയെയും ഉണ്ടാക്കി
യ യഹൊവയുടെ നാമത്തിൽ ഉണ്ടാകെണമെ—

യെശുക്രീസ്തനിൽ പ്രീയമുള്ളവരെ ഈ ബാലന്മാർ സ്നാനംമൂലം
ഞങ്ങളൊട് ഒന്നിച്ചു ദെവകരുണയിൽ കൂട്ടാളികളായതുകൊ
ണ്ടു തങ്ങളുടെ കൎത്താവും വീണ്ടെടുപ്പുകാരനുമായവനു മുമ്പിൽ നി
ന്നു കൊണ്ടു ഈ ക്രിസ്തീയസഭ കാണ്കെ സ്നാനനിയമത്തെ പുതുക്കുവാ
ൻ ഒരുങ്ങിയിരിക്കുന്നു— സുവിശേഷസത്യം താല്പൎയ്യത്തൊടെ
പഠിപ്പിച്ചു കൊടുക്കയാൽ, രക്ഷയുടെ അറിവിലെക്ക് വെണ്ടുന്ന
അഭ്യാസം സാധിച്ചു— കൎത്താവ് സ്വസഭെക്കു സമ്മാനിക്കുന്ന സകല
അനുഗ്രഹത്തിലും കൂട്ടവകാശം ലഭിക്കയും അവന്റെ കൃപാകര
മായ അത്താഴത്തിൽ ചെൎന്നു കൊണ്ടു രക്ഷിതാവിനൊടുള്ള യൊ
ഗത്തെ മുറുക്കയും വെണം എന്നത് അവരുടെ ആഗ്രഹവും അ
പെക്ഷയും തന്നെ— എങ്കിലൊ അവർ വെറുതെ ഭാവിച്ചതല്ലഎന്നു
തെളിയെണ്ടതിന്നു ദൈവത്തിന്നും ഈ ക്രീസ്തസഭെക്കും മുമ്പാകെ
നമ്മുടെ വിശ്വാസത്തെ സ്വീകരിച്ചു ചൊല്വാനും സ്നാനത്തിലെ നെ
ൎച്ചയെ ഉറക്കെ നെൎന്നു. കൊൾ്വാനും മനസ്സുണ്ടു— അതുകൊണ്ടു ഞാ
ൻ ദൈവനാമത്തിൽ നിങ്ങളെ പ്രബൊധിപ്പിക്കുന്നു— ഈ പ്രീയബാ
ലന്മാരുടെ സ്വീകാരവും വാഗ്ദത്തവും ശിഷ്യൎക്കു യൊഗ്യമായ അനു
രാഗത്തൊടെ കെട്ടും പ്രാൎത്ഥനയിൽ അവരെ താല്പൎയ്യത്തൊടെ ഒ
ൎത്തും കൊൾ്വിൻ— ദൈവം സദാത്മമൂലം ഇവരിൽ നല്ല പ്രവൃത്തിയെആ
രംഭിച്ചത് ഉറപ്പിച്ചു തികക്കെണ്ടതിന്നു നാം ഐകമത്യപ്പെട്ടു
പ്രാൎത്ഥിപ്പൂതാക—

സ്വൎഗ്ഗസ്ഥനായ പ്രീയ പിതാവെ— ഈ ബാലന്മാരെ നീ വി
ശുദ്ധസ്നാനംമൂലം നിന്റെ ധന്യമായ സംസൎഗ്ഗത്തിൽ ചെൎത്തു ഇതുവരെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/143&oldid=194479" എന്ന താളിൽനിന്ന് ശേഖരിച്ചത്