താൾ:GkVI22cb.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨ സ്ഥിരീകരണം

യും കനിഞ്ഞു പരിപാലിച്ചിരിക്കയാൽ ഞങ്ങൾ സ്തുതിക്കുന്നു- നി
ന്നെയും നിന്റെ പ്രീയപുത്രനെയും അറിവാൻ അവരെ പഠിപ്പി
ച്ചതു നിന്റെ വലിയ ഉപകാരം തന്നെ- പ്രീയ പിതാവെ ഇന്നും
ഈ ബാലന്മാരെ യെശുവിന്നിമിത്തം കടാക്ഷിച്ചു നൊക്കുക- ജീ
വനുള്ള അറിവു കൊടുത്തു പ്രകാശമാക്കുക- വിശുദ്ധാത്മാവിൻ വ
രങ്ങളെ അവരിൽ വൎദ്ധിപ്പിക്ക- ഗ്രഹിച്ച സത്യത്തിൽ അവരെ ഉ
റപ്പിച്ചു ഭക്തിയെ മുഴുപ്പിച്ചു ധന്യമായ മരണപൎയ്യന്തം വിശ്വസ്ത
രാക്കിതീൎക്കെണമെ- ആമെൻ

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങ
ളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രീസ്ത യെശുവിങ്കൽ കാ
ക്കുക- ആമെൻ

എന്നാൽ നിങ്ങളുടെ സ്വീകാരം കെൾ്പിക്കയാവു-

(സ്ഥിരീകരണത്തിനുള്ള ഉപദേശം എന്ന പുസ്തക
ത്തിലെ ചൊദ്യങ്ങളെ ചൊദിക്ക പക്ഷെ ൭. ൨൦- ൨൮- ൩൫-
൩൭- ൪൧- ൪൩- ൬൪- ൬൬- ൬൯- ൭൦- ഈ അക്കമുള്ള ചൊ
ദ്യങ്ങളെ കൂടാതെ ചൊല്ലിക്കാം- അവരവർ ഓരൊന്നിന്നു ഉത്തരം
പറഞ്ഞതിൽ പിന്നെ എല്ലാവരൊടും ചൊദിക്കെണ്ടുന്നിതു)

൧. പ്രീയ ബാലന്മാരെ സുവിശെഷസാരമാകുന്ന ഈ വി
ശ്വാസത്തെ നിങ്ങൾ വായാലും ഹൃദയത്താലും സ്വീകരിക്ക
യും പിടിച്ചു കൊൾ്കയും നടപ്പിന്നു മാതിരിയാക്കുകയും
ചെയ്വാൻ മനസ്സുണ്ടൊ

ഉവ്വ മനസ്സുണ്ടു

൨. പിശാചിനൊടും അവന്റെ സകല ക്രീയകളൊടും
ലൊകത്തിന്റെ ആഡംബരമായകളൊടും ജഡത്തിന്റെ
സകല മൊഹങ്ങളൊടും മറുത്തു പറയുന്നുവൊ

ഉവ്വ ഞങ്ങൾ മറുത്തു പറയുന്നു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/144&oldid=194478" എന്ന താളിൽനിന്ന് ശേഖരിച്ചത്