താൾ:GkVI22cb.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രായമുള്ളവന്റെസ്നാനം ൧൨൭

അതുകൊണ്ടു ഈ അടിയാൻ (ൾ—ർ) കൂടെ യാചിക്കുന്നപ്രകാരം പ്രാപി
ച്ചു അന്വെഷിക്കുന്നതു കണ്ടെത്തുമാറാക— യൊഗ്യതെക്കു തക്കവണ്ണ
മല്ല കനിഞ്ഞിട്ടത്രെ കൃപാരാജ്യത്തിൻ വാതിൽ അവന് (—) തുറന്ന
തിന്റെ ശെഷം അവനും (—) ഞങ്ങൾക്ക് എല്ലാവൎക്കും നിത്യതെജ
സ്സിനുള്ള വാതിൽ തുറന്നരുളെണമെ— ആമെൻ.

(സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ)

കൎത്താവിൽ പ്രിയമുള്ളവനെ (—)ഉയിൎത്തെഴുനീറ്റ നമ്മു ടെ കൎത്താവ്
തന്റെ ശിഷ്യരൊട് വിശുദ്ധസ്നാനത്തെ ആജ്ഞാപിച്ചുവെച്ച വചന
ങ്ങളെ കെൾക്ക—

സ്വൎഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നല്ക
പ്പെട്ടിരിക്കുന്നു— (ആകയാൽ) നിങ്ങൾ പുറപ്പെട്ടു പിതാപുത്രൻ വി
ശുദ്ധാത്മാവ് എന്നീ നാമത്തിലെക്കു സ്നാനം ഏല്പിച്ചു ഞാൻ നിങ്ങളൊ
ടു കല്പിച്ചവ ഒക്കയും സൂക്ഷിപ്പാന്തക്കവണ്ണം ഉപദെശിച്ചും ഇങ്ങനെ സ
കല ജാതികളെയും ശിഷ്യരാക്കി കൊൾ്വിൻ— ഞാനൊ ഇതാ യുഗസമാ
പ്തിയൊളം എല്ലാ നാളും നിങ്ങളൊടു കൂടെഉണ്ടു— (മത്ഥ. ൨൮.) ഈ ത്രി
യൈകദൈവത്തിന്റെ വഴിയിൽ നീ ഉപദെശിക്കപ്പെട്ടു ശിഷ്യനാവാൻ മ
നസ്സുകാട്ടിയതു കൊണ്ടു ഈ സഭയുടെ മുമ്പിൽ നീ ഹൃദയം കൊണ്ടു വിശ്വ
സിച്ചതിനെ വായ്കൊണ്ടു സീകരിപ്പാനും അവന്റെ കൃപാനിയമത്തിൽ
കടപ്പാനും നിന്നെ അപെക്ഷിക്കുന്നു—

൧., സ്വൎഗ്ഗങ്ങൾക്കും— നീ വിശ്വസിക്കുന്നുവൊ?

എന്നാൽ ഉവ്വ ഞാൻ വിശ്വസിക്കുന്നു എന്നു ചൊല്ലുക

൨., പിശാചിനൊടും— മറുത്തു പറയുന്നുവൊ

എന്നാൽ; ഉവ്വ ഞാൻ മറുത്തു പറയുന്നു എന്നു ചൊല്ലുക

൩., വിശെഷാൽ പിതാ—നിൎണ്ണയിക്കുന്നുവൊ

എന്നാൽ: ഉവ്വ ഞാൻ നിൎണ്ണയിക്കുന്നു എന്നു ചൊല്ലുക

൪., ഈ വിശ്വാസത്തിൽ സ്നാനം എല്ക്കെണം എന്നു മനസ്സൊ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/139&oldid=194483" എന്ന താളിൽനിന്ന് ശേഖരിച്ചത്