താൾ:GkVI22cb.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൮ പ്രായമുള്ളവന്റെസ്നാനം

എന്നാൽ മനസ്സുണ്ടു എന്നു ചൊല്ലുക.

(പിന്നെ തല കുനിഞ്ഞു നിൽക്കെ സ്നാനം ഏല്ക്കുമ്പൊൾ പറയെ
ണ്ടതു)

(ഇന്നവനെ) ഞാൻ പിതാപുത്രൻ വിശുദ്ധാത്മാവാകുന്ന
ദൈവത്തിൻനാമത്തിൽ നിന്നെ സ്നാനം ഏല്പിക്കുന്നു

അനന്തരം മീത്തൽ പറഞ്ഞ ആശീൎവ്വാദങ്ങളിൽ
ഒന്നു—ഒടുക്കം— നിന്നൊടു സമാധാനമുണ്ടായിരിക്ക.

അല്ലെങ്കിൽ

ഇനി പ്രീയ സഹൊദരനെ ജീവിക്ക നീയായിട്ടല്ല ക്രീസ്തൻ അത്രെ നി
ന്നിൽ ജീവിക്ക— ഇനി നീ ജഡത്തിൽ ജീവിക്കുന്നതൊ നിന്നെ സ്നെഹിച്ചു നിണക്കു വെണ്ടി തന്നെ ഞാൻ എല്പിച്ചു തന്ന ദെവപുത്രങ്ക
ലെ വിശ്വാസത്തിൽ ജീവിക്കാകെണമെ—ആമെൻ.

നാം പ്രാൎത്ഥിക്ക

സൎവ്വശക്തിയുള്ള ദൈവമെ സ്വൎഗ്ഗസ്ഥനായ പ്രിയ പിതാവെ— തി
രുസഭയെ നീ കരുണയാലെ താങ്ങി വൎദ്ധിപ്പിക്കുന്നതിനാലും ഈനി
ന്റെ ദാസനെയും (സി) അതിനൊടു ചെൎന്നിരിക്കയാലും നിണ
ക്കു സ്തൊത്രവും വന്ദനവും ആക— ഇപ്പൊൾ വിശുദ്ധസ്നാനം മുഖാന്ത
രമായി അവൻ (—) നിന്റെ പ്രീയപുത്രനും ഞങ്ങളുടെ രക്ഷിതാവും
ആയ കൎത്താവിന്റെ അവയവവും (—) നിന്റെ മകനും (—) സക
ല സ്വൎഗ്ഗീയ മുതലിന്നു അവകാശിയും (—) ആയ്ചമഞ്ഞു— ഈ ലഭി
ച്ച രക്ഷയിൽ അവനെ (—) അപ്പനായി പരിപാലിച്ചു പൊററിസ
ത്യവിശ്വാസത്തിലും ദൈവഭക്തിയുള്ള നടപ്പിലും വൎദ്ധിപ്പിച്ചു തല
യാകുന്ന ക്രീസ്തങ്കലെക്ക് എല്ലാം കൊണ്ടും വളരുമാറാക്കി സകല ജ്ഞാ
നത്തിലും വിശുദ്ധനീതികളിലും തികഞ്ഞ പുരുഷപ്രായം എത്തി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/140&oldid=194482" എന്ന താളിൽനിന്ന് ശേഖരിച്ചത്