താൾ:GkVI22cb.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬ പ്രായമുള്ളവന്റെസ്നാനം

പാപമൊചനത്തിൽ രക്ഷയുടെ അറിവു കൊടുത്തു സ്വശക്തിയിൽ
കണ്ടു കൂടാത്തതിനെ കാണിച്ചിരിക്കുന്നു— അവൻ സ്വരക്ഷിതാവാ
യ ദൈവത്തിലും അവന്റെ തെജസ്സിൻ ആശയിലും നീ വ്യാപരിച്ച
വിശ്വാസംമൂലം ആനന്ദിച്ചു നിന്റെ ദയയെ സ്തുതിക്കുന്നു—

പിന്നെ വിശ്വസിച്ചും സ്നാനപ്പെട്ടുമുള്ളവൻ രക്ഷിക്കപ്പെടും
എന്നു നീ പറകയാൽ ഈ നിന്റെ ദാസനും (സി— ർ) ഞങ്ങൾ ഒക്ക
യും ഒന്നിച്ചു പ്രാൎത്ഥിക്കുന്നിതു— പിതാവെ ഇവനിൽ (ളിൽ— രിൽ)
നല്ല പ്രവൃത്തിയെ ആരംഭിച്ചതു സ്നാനമാകുന്ന നിന്റെ മുദ്രയിട്ടുസ
ദാത്മാവിനാൽ തികെച്ചരുളെണമെ— പ്രിയ ദൈവമെ അവനി
ൽ (—) വിശ്വാസത്തെ ഉറപ്പിച്ചു പ്രത്യാശയെ വൎദ്ധിപ്പിച്ചു സ്നെഹ
ത്തെ പൂൎണ്ണമാക്കി ആത്മാവിൻ വരങ്ങളെ ധാരാളമായി അവൻ
(—) മെൽ പകൎന്നും കൊണ്ടു ക്രീസ്തനിൽ ആയനാൾ മുതൽ മുളെച്ചു വ
രുന്ന പുതിയ സ്വഭാവത്തെ വെരൂന്നിച്ചു ജഡരക്തങ്ങളൊടും സാ
ത്താനോടും ലൊകത്തൊടും പൊരെണ്ടുന്ന പൊരിൽ തുണ നിന്നു അ
വനെ (—) അവസാനം വരെ നിന്റെ നല്ല പടയാളി (—) ആക്കി തീ
ൎക്കെണമെ— നിന്റെ നിയമത്തിൽ അവൻ (—) ഉറെച്ചു നില്ക്കയും, എ
ല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം അവന്റെ (—) ഹൃദ
യത്തെയും നിനവുകളെയും ക്രിസ്തു യെശുവിങ്കൽ കാക്കുക. ചി
ലർ ചെയ്യുന്നതു പൊലെ, ഇവൻ (—) വിശ്വാസവും നല്ല മനോബൊ
ധവും തള്ളിക്കുളകയും വിശ്വാസ കപ്പൽ തകൎന്നു പൊകയും അരുതെ.
നിന്റെ ശക്തിയാൽ അവനെ (—) വിശ്വാസംമൂലം രക്ഷെക്കാ
യി കാക്കുക—

എന്നത് ഒക്കയും ഞങ്ങൾ അപെക്ഷിക്കുന്നതു നിന്റെ
പ്രീയപുത്രൻ നിമിത്തം തന്നെ— യാചിപ്പിൻ എന്നാൽ നിങ്ങൾക്ക്
തരപ്പെടും അന്വെഷിപ്പിൻ എന്നാൽ കണ്ടെത്തും മുട്ടുവിൻ എന്നാ
ൽ നിങ്ങൾക്കു തുറക്കപ്പെടും എന്ന് അവനല്ലൊ ചൊല്ലികിടക്കുന്നു—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/138&oldid=194485" എന്ന താളിൽനിന്ന് ശേഖരിച്ചത്