താൾ:GkVI22cb.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

വന്റ ഉയിൎപ്പിൽ പിന്നെ തറകളെ വിട്ടു വിശുദ്ധനഗരത്തിൽ പ്രവെ
ശിച്ചു പലൎക്കും കാണാകയും ചെയ്തു(മ. മാ. ലൂ.)

ശതാധിപനും അവനൊട് കൂടെ യെശുവെ കാത്തുനില്ക്കുന്നവ
രും ഭൂകമ്പവും ഇവൻ ഇങ്ങനെ നിലവിളിച്ചും കൊണ്ടു കഴിഞ്ഞതും
കണ്ടിട്ടു ഇവൻ ഉള്ളവണ്ണം നീതിമാനും ദെവപുത്രനുമായതു സത്യം
എന്നു ചൊല്ലി ഏറ്റം ഭയപ്പെട്ടു ദൈവത്തെ തെജസ്കരിച്ചു— ആ കാഴ്ചെ
ക്കു കൂടിയ പുരുഷാരങ്ങളും എല്ലാം സംഭിച്ചവനൊക്കി കൊണ്ടു മാ
റത്തടിച്ചു മടങ്ങി പൊയി— (മ.മാ. ലൂ)

അവന്റെ പരിചയക്കാരും എല്ലാം ഗലീലയിൽ നിന്നു യെ
ശുവെ ശുശ്രൂഷിച്ചും കൊണ്ടു പിഞ്ചെന്ന പല സ്ത്രീകളും ഇവ കണ്ടു കൊ
ണ്ടു ദൂരത്തു നിന്നു— അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാ
ക്കോബ് യൊസെ എന്നവരുടെ അമ്മയായ മറിയയും സബദി
പുത്രന്മാരുടെ അമ്മയും ഉണ്ടു. (മ. മാ. ലൂ.)

എന്നാറെ അന്നു ഒരുമ്പാടാഴ്ചയും വരുന്ന ശബ്ബതനാൾ വ
ലിയതും ആകകൊണ്ട് ആ ഉടലുകൾ ശബ്ബത്തിൽ ക്രൂശിന്മെൽ ഇ
രിക്കരുതു എന്നു വെച്ചു അവരുടെ തുടകളെ ഒടിച്ചു ഉടലുകൾ എടു
പ്പിക്കെണം എന്നു യഹൂദർ പിലാതനൊടു ചൊദിച്ചു— അതുകൊണ്ടു
സെവകർ വന്നു ഒന്നാമനും അവനൊടു കൂടെ ക്രൂശിക്കപ്പെട്ട മറ്റെ
വന്നും തുടകളെ ഒടിച്ചു പിന്നെ യെശുവിന്നടുക്കെ വന്നു അവൻ മ
രിച്ചു കളഞ്ഞപ്രകാരം കണ്ടു തുടകളെ ഒടിച്ചില്ല— സെവകരിൽ ഒരു
ത്തൻകുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തുകുത്തി ഉടനെ രക്തവും
വെള്ളവും പുറപ്പെടുകയും ചെയ്തു— ഇതിന്നു കണ്ടിട്ടുള്ളവൻ സാക്ഷ്യം
പറഞ്ഞിരിക്കുന്നു— അവന്റെ സാക്ഷ്യം സത്യമുള്ളതു തന്നെ— നി
ങ്ങളും വിശ്വസിക്കെണ്ടതിന്നു താൻ ഉള്ളവ തന്നെ പറയുന്നു എന്ന്
അവൻ അറിഞ്ഞും ഇരിക്കുന്നു— കാരണം അവന്റെ അസ്ഥി ഒടി
കയും ഇല്ല— എന്നുള്ള തിരുവെഴുത്തു പൂരിക്കെണ്ടതിന്നു ഇവസം

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/124&oldid=194502" എന്ന താളിൽനിന്ന് ശേഖരിച്ചത്