താൾ:GkVI22cb.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൩

ഭവിച്ചു— പിന്നെ അവർ കുത്തിയവങ്കലെക്ക് നൊക്കും എന്നു മറെറാർ
എഴുത്തും പറയുന്നു(യൊ.)—

൭. ശവസംസ്കാരം

സന്ധ്യയായപ്പൊൾ തന്നെ ശാബ്ബത്തിൻ തലനാൾ ആകുന്ന വെള്ളിയാ
ഴ്ച ആകകൊണ്ടു യഹൂദരുടെ ഊരായ അറിമത്യയിൽ നിന്നു
യൊസെഫ എന്ന ധനവാനും കുലീനനുമായ മന്ത്രി വന്നു— ആയവ
ൻ നീതിയുള്ള നല്ലൊരു പുരുഷനായതു കൊണ്ടു താനും ദെവ
രാജ്യത്തെ കാത്തു കൊള്ളുന്നവനും അവർ മന്ത്രീച്ചതും പ്രവൃത്തി
ച്ചതും സമ്മതിക്കാതെ നിന്നവനും ആയതല്ലാതെ— യെശുവിൻ
ശിഷ്യനും ആയി യഹൂദരെ ഭയം ഹെതുവായി മറഞ്ഞിരുന്നവ
ൻ തന്നെ— ആയവൻ പിലാതൻ ഉള്ളതിൽ ധൈൎയ്യത്തൊടെ കട
ന്നു യെശുവിന്റെ ഉടൽ ചൊദിച്ചു— അവൻ അപ്പൊഴെ മരിച്ചുവോ
എന്നു പിലാതൻ ആശ്ചൎയ്യപ്പെട്ടു ശതാധിപനെ വരുത്തി— അവൻ
മരിച്ചിട്ട് അധികം നെരമായൊ എന്നുചൊദിച്ചു— ശതാധിപനൊട് വ
സ്തുത അറിഞ്ഞു ഉടൽ യൊസെഫിന്നു സമ്മാനിച്ചു— ആയവൻ ശുദ്ധ
ശീല വാങ്ങി ഉടൽ ഇറക്കി ആദ്യം രാത്രിയിൽ യെശുവിന്നടുക്കേ വ
ന്ന നിക്കൊദെമനും കൂടെ കണ്ടിവെണ്ണയും അകിലും വിരകിയ കൂ
ട്ടു നൂറു റാത്തലോളം കൊണ്ടുവന്ന് എത്തി— ആയവർ യെശുവിൻ ഉ
ടൽ കൈക്കൊണ്ടു യഹൂദർ കുഴിച്ചിടുന്ന മൎയ്യാദ്രപ്രകാരം അതിനെ
സുഗന്ധങ്ങൾ ചെൎത്തു തുണികൾ ചുററി കെട്ടി(മ.മാ.ലൂ. യൊ.)

അവനെ ക്രൂശിച്ച സ്ഥലത്തു തന്നെ ഒരു തൊട്ടവും തൊട്ടത്തി
ൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത കല്ലറയും ഉണ്ടു— അതു യൊസെ
ഫ താൻ മുമ്പെ തനിക്കു പാറയിൽ വെട്ടിച്ചൊരു പുതു കല്ലറ തന്നെ—
ആകല്ലറ സമീപം ആകകൊണ്ട് അവർ യഹൂദരുടെ ഒരുമ്പാടാഴ്ച
വിചാരിച്ചു യെശുവിനെ അവിടെ വെച്ചു— ഗലീലയിൽ നിന്ന്

15

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/125&oldid=194501" എന്ന താളിൽനിന്ന് ശേഖരിച്ചത്