താൾ:GkVI22cb.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

യെശുവിൻ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സ
ഹൊദരിയും ഹല്വായുടെ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നു കൊ
ണ്ടിരിക്കെ— യെശു അമ്മയും താൻ സ്നെഹിക്കുന്ന ശിഷ്യനും നില്ക്കുന്നതു
കണ്ടു സ്ത്രീയെ കണ്ടാലും നിന്റെ മകൻ എന്നു തന്റെ അമ്മയൊടു പ
റഞ്ഞു— അനന്തരം ശിഷ്യനൊട് കണ്ടാലും നിന്റെ അമ്മ എന്നു പറയുന്നു—
ആ നാഴിക മുതൽ ശിഷ്യൻ അവളെ തന്റെ കുടിയിൽ ചെൎത്തു കൊണ്ടു (യൊ.)

ഏകദെശം ആറാം മണി നെരമായപ്പൊൾ ഒമ്പതാം മണി
വരെയും ആ ദെശത്തിൽ ഒക്കയും അന്ധകാരം ഉണ്ടായി സൂൎയ്യൻ ഇരു
ണ്ടു എകദെശം ഒമ്പതാം മണിക്കു യെശുഏലി ഏലിലമാ ശബക്താനി
എന്നു മഹാശബ്ദത്തൊടെ വിളിച്ചു— അത് എൻ ദൈവ
മെ എൻ ദൈവമെ നീ എന്നെ കൈ വിട്ടത് എന്ത് എന്നാകുന്നു— അവിടെ നില്ക്കുന്നവരി
ൽ ചിലർ കെട്ടിട്ടു ഇവൻ എലിയാവെ വിളിക്കുന്നു എന്നു പറഞ്ഞു—
(മ. മാ. ലൂ.)

അതിൽ പിന്നെ സകലവും തികെഞ്ഞു വന്നു എന്നു യെശു അ
റിഞ്ഞിട്ടു തിരുവെഴുത്തിനു നിവൃത്തിയാവാൻ എനിക്കു ദാഹിക്കു
ന്നു എന്നു പറയുന്നു— അവിടെ കാടി നിറഞ്ഞ പാത്രം ഉണ്ടു— ഉടനെ അ
വരിൽ ഒരുത്തൻ ഒരു സ്പൊങ്ങ് എടുത്തു കാടി കൊണ്ടു നിറെച്ചു ഒടമെ
ലാക്കി അവനെ കുടിപ്പിച്ചു— ശെഷിച്ചവർ വിടു എലിയാ അവനെ ര
ക്ഷിപ്പാൻ വരുന്നുവൊ നൊക്കട്ടെ എന്നു പറഞ്ഞു— യെശു കാടി
സെവിച്ചിട്ടു— നിവൃത്തിയായി എന്നു ചൊല്ലി— പിതാവെ നിന്റെ
കൈകളിൽ എൻ ആത്മാവെ എല്പിക്കും എന്നു മഹാശബ്ദത്തൊടെ വിളി
ച്ചു പറഞ്ഞ ഉടനെ തല ചാച്ചു പ്രാണനെ വിട്ടു— (യൊ. ലൂ. മ. മാ.)

അപ്പൊൾ മന്ദിരത്തിലെ തിരശ്ശീല മെലൊട് അടിയൊളവും
ചീന്തിപ്പൊയി ഭൂമി കുലുങ്ങി പാറകൾ പിളൎന്നു തറകളും തുറന്നു നി
ദ്രപ്രാപിച്ച വിശുദ്ധരുടെ ഉടലുകൾ പലതും ഉണൎന്നുവരികയും— അ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/123&oldid=194504" എന്ന താളിൽനിന്ന് ശേഖരിച്ചത്