താൾ:GkVI22cb.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

എന്ന് എഴുതിയിരിക്കുന്നുവല്ലൊ— ഞാൻ ഉണൎന്നു വന്ന ശെഷമൊ
നിങ്ങൾ്ക്കു മുമ്പെ ഗലീലെക്കു ചെല്ലും— എന്നതിന്നു പെത്രൻ ഉത്തരംപ
റഞ്ഞിതു— എല്ലാവരും നിങ്കൽ ഇടറിപൊയാൽ ഞാൻ ഒരുനാ
ളും ഇടറുകയില്ല— അവനൊട് യെശു ആമെൻ ഞാൻ നിന്നൊടു
ചൊല്ലുന്നിതു ഇന്നു രാത്രിയിൽ കൊഴി രണ്ടു കുറി കൂകുമ്മുമ്പെ നീ
മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു പറയുന്നു— അവനൊ നി
ന്നൊട് ഒന്നിച്ചു മരിക്കെണ്ടി വന്നാലും നിന്നെ തള്ളിപ്പറകയില്ല എ
ന്നു ഏറ്റം അധികം പറഞ്ഞു— അപ്രകാരം തന്നെ എല്ലാവരും പ
റഞ്ഞു വന്നു (മ. മാ. ലൂ. യൊ.)

അവർ ഗഥശെമന എന്ന പെരുള്ള തൊട്ടത്തിൽ വന്നു— അവി
ടെ യെശു പലപ്പൊഴും തന്റെ ശിഷ്യരൊടു ചെൎന്നിരിക്കയാൽ അ
വനെ കാണിച്ചു കൊടുക്കുന്ന യൂദാവും സ്ഥലത്തെ അറിഞ്ഞു— അ
തിൽ എത്തിയപ്പൊൾ യെശു ഞാൻ പൊയി അവിടെ പ്രാൎത്ഥി
ച്ചു തീരുവൊളം ഇവിടെ ഇരിപ്പിൻ— നിങ്ങൾ പരീഷയിൽ കട
ക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ എന്ന് അവരൊട് പറഞ്ഞു— പെ
ത്രനെയും യാക്കൊബ് യൊഹന്നാൻ എന്നവരെയും കൂട്ടിക്കൊണ്ടു
സ്തംഭിച്ചും ദുഃഖിച്ചും വലഞ്ഞും പൊവാൻ തുടങ്ങി— എന്റെ ദെഹി
മരണത്തൊളം അതി ദുഃഖപ്പെട്ടിരിക്കുന്നു— ഇവിടെ പാൎത്തുണൎന്നു
കൊൾ്വിൻ എന്ന് അവരൊടു പറഞ്ഞു— താൻ അവരെ വിട്ട് ഒരു ക
ല്ലെറു ദൂരത്തൊളം വാങ്ങി മുട്ടുകുത്തി നിലത്തു വീണു— കഴിയുന്നു എ
ങ്കിൽ ആ നാഴിക നീങ്ങിപ്പൊകെണം എന്നു പ്രാൎത്ഥിച്ചു— അബ്ബാ
പിതാവെനിന്നാൽ എല്ലാം കഴിയും ഈ പാനപാത്രം എന്നിൽനി
ന്നു നീക്കിക്കൊള്ളെണമെ എങ്കിലും ഞാൻ ഇച്ശിക്കുന്നതല്ല നീ ഇ
ച്ശിക്കുന്നത് അത്രെ ആവു എന്നു പറഞ്ഞു— പിന്നെ വന്നു അവർ
ഉറങ്ങുന്നതു കണ്ടു പെത്രനൊടു പറഞ്ഞു ശിമൊനേ ഉറങ്ങുന്നു
വൊ— ഒരു നാഴികയും ഉണൎന്നിരിപ്പാൻ കഴിഞ്ഞില്ലയൊ— പരീക്ഷ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/107&oldid=194527" എന്ന താളിൽനിന്ന് ശേഖരിച്ചത്