താൾ:GkVI22cb.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

യിൽ അകപ്പെടായ്വാൻ ഉൎണന്നും പ്രാൎത്ഥിച്ചും കൊൾ്വിൻ ആത്മാ
വ് മനഃപൂൎവ്വമുള്ളതു സത്യം ജഡം ബലഹീനമത്രെ— പിന്നെ
യും രണ്ടാമതു പൊയി എൻ പിതാവെ ഇതു ഞാൻ കുടിക്കതെ നീ
ങ്ങി കൂടാ എങ്കിൽ നിന്റെ ഇഷ്ടം ഭവിക്കയാവു എന്നു പ്രാൎത്ഥി
ച്ചു— സ്വൎഗ്ഗത്തിങ്കന്നു ഒരു ദൂതനും ഊക്കു കൂട്ടുവാൻ അവന് കാ
ണായ്വന്നു— പിന്നെ അവൻ അത്യാസന്നത്തിലായി അതിശ്രദ്ധ
യൊടെ പ്രാൎത്ഥിച്ചു അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ
ചൊരത്തുള്ളികൾ കണക്കെ ആയ്ചമഞ്ഞു— പ്രാൎത്ഥനയിൽ നിന്നു
എഴുനീറ്റു മടങ്ങി വന്നു— അവർ കണ്ണുകൾക്ക് ഭാരം ഏറുകയാൽ വി
ഷാദത്താൽ നിദ്രീതർ എന്നു കണ്ടു— അവർ എന്തുത്തരം ചൊല്ലെണ്ടു
എന്നറിഞ്ഞതും ഇല്ല— അവരെ വിട്ടു മൂന്നാമതും ചെന്നു ആ വച
നത്താൽ തന്നെ പ്രാൎത്ഥിച്ചു— മൂന്നാമതും വന്നു അവരൊടു പറയു
ന്ന ശെഷത്തെക്ക് ഇനി ഉറങ്ങി ആശ്വസിച്ചു കൊൾ്വീൻ— മതിനാ
ഴിക വന്നു ഇതാമനുഷ്യപുത്രൻ പാപികളുടെ കൈകളിൽ എ
ല്പിക്കപ്പെടുന്നു— എഴുനീല്പിൻ നാം പൊക കണ്ടാലും എന്നെ കാണി
ച്ചുകൊടുക്കുന്നവൻ അണഞ്ഞു വന്നു— (യൊ. മ. മാ. ലൂ.)

എന്ന് അവൻ പറയുമ്പൊൾ തന്നെ പെട്ടെന്നു പന്തിരുവ
രിൽ ഒരുത്തനായ യൂദാ രൊമാ പട്ടാളത്തെയും മഹാപുരൊ
ഹിതർ മൂപ്പർ എന്ന ഇവർ നിയൊഗിച്ച വലിയ ഭൃത്യകൂട്ടത്തെയും കൂ
ട്ടിക്കൊണ്ടു ദീപട്ടി പന്തങ്ങളൊടും വാളുവടികളൊടും കൂട വന്നു
മുന്നടന്നു— തന്റെ മെൽ വരുന്നവഎല്ലാം യെശുഅറിഞ്ഞിട്ടു
പുറത്തു വന്നു ആരെ തിരയുന്നു എന്ന് അവരൊടു പറഞ്ഞു— നച
റയ്യനായ യെശുവെ എന്ന് അവർ ഉത്തരം ചൊല്ലിയാറെ ഞാ
ൻ ആകുന്നു എന്നു യെശു പറയുന്നു— അപ്പൊൾ അവനെ കാണി
ച്ചു കൊടുക്കുന്ന യൂദാവും അവരൊടു നില്ക്കുന്നുണ്ടു— ഞാൻ ആകു
ന്നു എന്നു അവരൊടു പറഞ്ഞ ഉടനെ അവർ പിൻ വാങ്ങി നില

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/108&oldid=194525" എന്ന താളിൽനിന്ന് ശേഖരിച്ചത്