താൾ:GkVI22cb.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

ന്ന് അവൻ കൎത്താവെ നിന്നൊടു കൂടെ തടവിലും ചാവിലും ചെല്ലു
വാൻ ഞാൻ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞാറെ ചൊല്ലിയതു—
പെത്ര നീ എന്നെ അറിയുന്നില്ല എന്നു മൂന്നു വട്ടം തള്ളിപ്പറയും
മുമ്പെ പൂവങ്കൊഴി ഇന്നു കൂകയില്ല എന്നു ഞാൻ നിന്നൊട് പറ
യുന്നു (യൊ. ലൂ.)

പിന്നെ അവരൊട് പറഞ്ഞു നിങ്ങളെ മടിശ്ശീല പൊക്ക
ണം ചെരിപ്പുകൾ ഇവ കൂടാതെ അയച്ചപ്പൊൾ ഒട്ടു കുറവുണ്ടാ
യൊ— എന്നതിന്നു ഒട്ടും ഇല്ല എന്നു ചൊല്ലിയാറെ അവരൊട് പ
റഞ്ഞിതു— എങ്കിലൊ ഇപ്പൊൾ മടി ശ്ശീലയുള്ളവൻ അതു എ
ടുക്കുക— പൊക്കണവും അവ്വണ്ണം തന്നെ— ഇല്ലാത്തവൻ തന്റെ
വസ്ത്രം വിറ്റു വാൾ കൊള്ളുകയും ചെയ്ക— ദ്രൊഹികളൊടും എണ്ണ
പ്പെട്ടു എന്ന് എഴുതി കിടക്കുന്നതും കൂടെ എന്നിൽ തികഞ്ഞു വരെ
ണം എന്നു ഞാൻ നിങ്ങളൊട് പറയുന്നു സത്യം— കാരണം എ
ന്നെ കുറിച്ചുള്ളവററിന്നു തികവുണ്ടു— അവർ കൎത്താവെ ഇവിടെ
രണ്ടു വാൾ ഇതാ എന്നു ചൊല്ലിയാറെ മതി എന്ന് അവരൊടു പറ
ഞ്ഞു (മ. മാ. ലൂ.)

൩. ഗഥശെമനിലെപൊരാട്ടവും തൊട്ടത്തിൽ

പിടിപെട്ടതും

പിന്നെ അവർ സ്തൊത്രം പാടി യെശു ഏറിയൊന്നു(യൊ.൧ ൪ ൧ ൭)
പറഞ്ഞ ശെഷം അവൻ പുറപ്പെട്ടു മൎയ്യാദ പ്രകാരം കി
ദ്രൊൻ തൊടിന്ന് അക്കരെ ഒലിവ മലക്കൽ തൊട്ടം ഉള്ളതിൽ താ
ൻ ശിഷ്യരുമായി കടന്നു— അപ്പൊൾ യെശു അവരൊടു പറഞ്ഞു
ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറിപ്പൊകും— ഞാ
ൻ ഇടയനെ വെട്ടും കൂട്ടത്തിലെ ആടുകൾ ചിതറി പൊകയുമാം—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/106&oldid=194528" എന്ന താളിൽനിന്ന് ശേഖരിച്ചത്