താൾ:Ghoshayatra.djvu/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുർമ്മദമിപ്പോളരുതരുതുരതര-
ദുരിതം വരുമതിനനവധിമേലിൽ
അഗ്രജവചനം കേട്ടൊരുമേരമു
ദഗ്രപരാക്രമിയാകിയ ഭീമൻ

അഗ്രേനിന്നു പറഞ്ഞുതുടങ്ങി സ-
മഗ്രാഹം കൃതിശാലിഗഭീരൻ-
"അടിയങ്ങൾക്കിഹ നാലുജനത്തിനൂ-
മരുളിച്ചെയ്തൊരു കല്പനകേൾക്കാൻ
മടിയെന്നുള്ളതുമില്ലിഹധർമ്മം
പിടിപാടില്ലാത്താളുകളല്ലാ
കള്ളച്ചൂതുകൾകൊണ്ടുചതിച്ചൊരു
കള്ളന്മാരുടെ കപടമതോർത്താൽ

ഉള്ളംതന്നിലൊരല്പം കനിവെ-
ന്നുള്ളതു സംപ്രതി തോന്നുന്നീലാ.
തള്ളവുമവരുടെ തുള്ളലുമൊരുവക
ഭള്ളുംപെരുകിന കള്ളവുമോർത്താൽ
കൊള്ളാമിത്തൊഴിൽ താനേവന്നതു
കോലാഹലമെന്നെന്നുടെ പക്ഷം.
ഗന്ധർവ്വന്മാർ സരസന്മാരവർ
എന്തെന്നില്ലാത്താളുകല്ലവർ
ബന്ധംകൂടാതല്ലവരിവരെ-
ബ്ബന്ധിച്ചങ്ങനെ കൊണ്ടുതിരിച്ചു.
പാലുകുടിച്ചു തടിച്ചൊരുകൂട്ടം
വാലില്ലാത്ത കുരങ്ങച്ചന്മാർ.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/64&oldid=160343" എന്ന താളിൽനിന്ന് ശേഖരിച്ചത്