താൾ:Ghoshayatra.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇത്തരമുള്ളൊരു മുറവിളികൊണ്ടകഥ
പത്തുദിഗന്തരമൊക്കെ മുഴങ്ങി
സത്വരമതുകേട്ടധികദയാനിധി
സത്വഗുണാംബുധി ധർമ്മതനൂജൻ

ഗന്ധവഹാത്മജനോടരുൾചെയ്തു :-


ഗന്ധർവന്മാർവന്നിഹ നമ്മുടെ

ബന്ധുജനങ്ങളെയെല്ലാം വിരവൊടു
ബന്ധിച്ചുംകൊണ്ടങ്ങുതിരിച്ചു.

ബന്ധംകൂടാതിങ്ങനെ ചെയ്വതി-
നന്ധതതാനൊരു കാരണമിപ്പോൾ
അന്ധൻ ജനകനുമിക്കഥകേട്ടാൽ
അന്തസ്താപംകൊണ്ടു മരിക്കും.

എന്തെങ്കിലുമുടനനുജന്മാരുടെ
സന്താപങ്ങളൊഴിക്കണമിപ്പോൾ
അന്തരമില്ലിതു ചെയ്തീലെന്നാൽ
എന്തിനു നമ്മുടെ ധർമ്മവിചാരം ?

ദുര്യോധനനും ദുശ്ശാസനനും
ദൂഷണമനവധി ചെയ്തവരെങ്കിലു-
മയ്യോ ഞങ്ങൾ വലഞ്ഞെന്നിങ്ങനെ
കയ്യും മെയ്യും വശമല്ലാഞ്ഞവർ

നമ്മെ വിളിച്ചു കരഞ്ഞതുകേട്ടിഹ
ചുമ്മയിരിപ്പുതചിതമോ സഹജ ?
ധർമ്മം നൃപതിക്കാശ്രിതരക്ഷണ-
കർമ്മതമല്ലോ സഹജന്മാരേ!

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/63&oldid=160342" എന്ന താളിൽനിന്ന് ശേഖരിച്ചത്