താൾ:Ghoshayatra.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധൂർത്തരാമരികൾ ഞങ്ങളെയെല്ലാം
തേർത്തടത്തിലുടനിട്ടുവരിഞ്ഞു
ഊദ്ധ്വദിക്കിനിഹകൊണഅടു തിരിച്ചു
പാർത്തുകാൺക മമ ധർമ്മര നൂജാ.
പാർത്ഥ! ഹാ! നകുല! ഹാ! സഹദേവ!
കാത്തുകൊൾക കനിവോടതിവേഗാൽ.
ഭീമസേനവരികാശുതരിമ്പും
താമസിക്കരുത് നിങ്ങളിദാനീം.
സീമയില്ല മമ സങ്കടമയ്യോ !
ധീമതാം വരയുധിഷ്ഠിരവീര.

(ഇന്ദിശ-രാഗം , കണ്ടനാച്ചി താളം)

തടിച്ചൊരു ഗന്ധർവ്വൻ മഹാകശ്മലൻ അടിച്ചു
പിടിച്ചു കെട്ടിക്കൊണ്ടു തിരിച്ചു ശിവ! ശിവ!
ഒരുത്തൻ വരുത്തന്നൊരനർത്ഥങ്ങളാൽ
കരത്തിന്നൊരു കരുത്തുമില്ലാ ഞങ്ങൾ കനക്കെതരംകെട്ടു
വലഞ്ഞു വശംകെട്ടുവയംകേവലം വലക്കകത്തു
പതിച്ച മൃഗങ്ങളെക്കണക്കെ ശിവ ശിവ!
സഖേ! ധർമ്മജ! വീര! സമീരാത്മജ! സരസ! പാർത്ഥ
നകുല! സഹദേവ ! വരികവിരവൊടെ
നിരാധാരരായുള്ള ജനങ്ങൾക്കഹോ നിങ്ങളെ
ന്നിയേ മറ്റൊരു ജനമില്ല ശരണമതുദൃഢം
കുരുക്കൾക്കു വന്നീടും തരക്കേടഹോ കുലത്തി-
ലുള്ള ജനങ്ങൾക്കൊക്കെത്തന്നെ സമമെന്നറികെടോ

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/62&oldid=160341" എന്ന താളിൽനിന്ന് ശേഖരിച്ചത്