താൾ:Ghoshayatra.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആനത്തലവന്മാരുടെ മസ്തക-
മാശുപിളർന്നുകിളർന്നൊരു രുധിരം
പാനംചെയ്തു മദിച്ചുനടക്കും
പരുഷമതാകിന സിംഹകുലത്തെ
താനേചെന്നൊരുകൂട്ടം മുയലുകൾ
താഡിച്ചാശുവധിപ്പാൻ മതിയോ ?
അതുപോലെ ബഹുഗന്ധർവ്വന്മാ-
രതുലപരാക്രമശാലികളാകും.

ധൃതരാഷ്ട്രാത്മജരോടമർ ചെയ്യാൻ
മതിയാമോ ബത ശിവ ശിവ ! മോഹം.
കൂടലർ കുലബലമറുതിപെടുക്കും
കൂട്ടം കുരുകുലമെന്നു ധരിപ്പിൻ!
ആടലശേഷമകന്നുപടയ്ക്കതി
പാടവമേറിന കർണ്ണാദികളൊടു
കൂടാനിങ്ങടെ നികൃതികളൊന്നും.
വാടാ! ഖേചരമൂഢാ ! രണഭൂവി
വാടാ ഞങ്ങളിലൊരുവൻപോലും
പ്രൗഢാഹം കൃതി ഹുംകൃതിയാലതി-
മൂഢന്മാരുടെ വാക്കിതിവണ്ണം
ഗൂഢമതല്ലിഹ പൊരളിതു കിഞ്ചിൽ
മിത്രനന്ദന സുയോധനവൃന്ദം
തത്രവന്നുടനടുത്ത ദശായാം
ചിത്രസേന നഥസേനകളോട-
ങ്ങൊത്തുകൂടിയവരോടുരചെയ്താൻ:-

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/57&oldid=160335" എന്ന താളിൽനിന്ന് ശേഖരിച്ചത്