താൾ:Ghoshayatra.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"നില്ലുനില്ലെട സുയോധന! കർണ്ണാ !
നിങ്ങൾ ചൊന്ന മൊഴിനിന്ദിതമെല്ലാം.
വില്ലെടുത്തു വിളയാടിന ഞങ്ങൾ-
ക്കില്ല തെല്ലുമൊരു വാട്ടമിദാനീം.
കൂർത്ത മൂർത്ത ശരമാരികളെല്ലാം
പേർത്തു പേർത്തുടനുതിർത്തു തുടർന്നാൽ
ചീത്തമൂർത്തികളിലാശു സമസ്തം
കോർത്തു കോർത്തു ശകലീകൃതമാക്കും.
ധാർത്തരാഷ്ട്ര! കുടിലാശയ! നിന്റെ
ധൂർത്തുകൊണ്ടു ഫലമില്ലെട മൂഢ!
ഓർത്തുകൊൾക മമ ബാഹുബലം നീ
നേർത്തുവന്നതതി സാഹസമല്ലോ.
ഊർദ്ധപാരിവവരരോടമർചെയ്താ-
ലൂർദ്ധമാനവനിചാരികളെല്ലാം.
മൂർദ്ധഭാഗമതിലമ്പുകളേറ്റി-
ട്ടൂർദ്ധലോകഗതിവന്നു ഭവിക്കും
കാട്ടിൽ വന്നു നിജ പൗരുഷഭാവം
കാട്ടുവാനിഹ തുടർന്നൊരു കള്ള-
കൂട്ടമിങ്ങനെ തിമിർത്തതു മൂലം
കോട്ടമിന്നു വരുവാൻ വഴികൂടി
നൂറ്റുപേരുമിഹ നിങ്ങളശേഷം
കൂറ്റുകാരുമുടനൻപൊടുപോരിൽ
തോറ്റുപോം ത്ധടിതിയത്രുമല്ലാ
കാറ്റുപോലെ ദൃഢമാശുപറക്കും.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/58&oldid=160336" എന്ന താളിൽനിന്ന് ശേഖരിച്ചത്