താൾ:Ghoshayatra.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇങ്ങനെയോരോ വാക്കുപറഞ്ഞുട
നംഗനമാരും വന്നു നിറഞ്ഞു
അങ്ങാടികളിലുമാൽത്തറമേലും
ഭംഗ്യാനിന്നിതുഘോഷം കാണ്മാൻ.

കുരുപതിതനയനുമനുജന്മാരും
പെരുകിനപടകളുമിളകീമെല്ലെ
പെരുവഴിതിങ്ങിനടന്നീടുന്നു
തുടിപറകിടുമുടിപടഹങ്ങളും
പൊടുപൊടെ വെടികളുമുടമയോടെ
ഇടിപൊടി തകരുമൊരടവുടനെ
വടിവൊടു നടന്നിതു പടകളെല്ലാം
കടലുടെ വടിവൊരു കലശലഹോ.
പടലുടനടവികളിടിഞ്ഞുടനേ
പൊടിയുടെ പടലവുമുലകിലെല്ലാം
പടുതരമുയരുന്നു പലവഴിയിൽ
കുടതഴ കൊടികളുമിടകലരും
ഭടജനപടകടെ നടനവിധൗ
തടമുല തടവിന തരുണികളും
മടുമലർ മലരവൽ ചൊരിഞ്ഞീടുന്നു
അനവധി കുതിരകളതിനിടയിൽ
ഘനരുചി കരികളുമളവില്ലേതും
ധനജനവിഭവങ്ങളിവണ്ണംകണ്ടാൽ
ധനപതി ഭയപ്പെട്ടങ്ങൊളിച്ചുമണ്ടും.

കനകമണിഞ്ഞൊരു കരിവരകണ്ഠേ
കനിവൊടു കേറിയിരുന്നാൽ കുരുപതി.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/42&oldid=160319" എന്ന താളിൽനിന്ന് ശേഖരിച്ചത്