താൾ:Ghoshayatra.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പനിമതിസമമൊരു വെള്ളക്കുടയും
കനകാഞ്ചിതമാം വെൺചാമരവും
അനവധി തഴയും മുത്തുക്കുടയും
ധനവിഭവങ്ങളനേകമനേകം
അനുജൻമാരുടെ മോടിയുമെന്നിവ
മനുജൻമാർക്കു മനോഹരമെല്ലാം.
ആടുകയും ചിലർ പാടുകയും ചില-
രോടുകയും ചിലർ ചാടുകയും ചിലർ
വാടുകയും ചിലർ തേടുകയും ചിലർ
ചോടുകൾ വെച്ചിട കൂടുകയും ചിലർ
വീടുകളും പല നാടുകളും പല-
കാടുകളും പല മാടുകളും മല-
മൂടുകളും മലർവാടികളും പല-
മേടുകളും പല വേടുകളും പല-
പാടവമോടു കടന്നുകടന്നവ-
രാടലകന്നു തകർത്തു തിമിർത്തു മ-
ഹാടവിപുക്കു ഗമിക്കുന്നേരം.
ബന്ധൂകദ്യുതി ബന്ധുരമാകിന
സന്ധ്യാസമയം വന്നിടകൂടി
അന്ധമതാകീന തിമിനം വന്നനു-
ബന്ധിച്ചടവി തടങ്ങൾ നിറഞ്ഞു.
ഗന്ധർവ്വന്മാർക്കുള്ളൊരു സമയം
ചന്തമൊടവിടെസ്സംഗതമായി
ഗന്ധർവ്വന്മാരതിസുഖമോടെ
പന്തണിമുലമാരോടിടകൂടി

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/43&oldid=160320" എന്ന താളിൽനിന്ന് ശേഖരിച്ചത്