താൾ:Ghoshayatra.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുർമ്മുഖനും ദുഷ്ക്കർണ്ണനുമഥദു-
ർമ്മേധാവും ദുഷ്പ്രഹസൻതാനും
ദുർമ്മതിയും ജളസന്ധൻ കർണ്ണൻ
ദുർബുദ്ധിയുമഥ ദുർബോധകനും
ചിത്രൻ വികടൻ ചിത്രരഥൻ താൻ
ചിത്രദ്ധ്വജനും കനകദ്ധ്വജനും
ചിത്രശരാസനചിത്രകനും സുവി-
ചിത്രൻ പിന്നെച്ചിത്രാംഗദനും
നന്ദൻ പുനരുപനന്ദൻ പിന്നെ
കുന്ദോദരനും ദൃഢവർമ്മാവും
കുണ്ഡൻ പിന്നെ മഹാകുണ്ഡൻ താൻ
കുണ്ഡവിഭേദിയുമപരാജിതനും
ദീർഘഭുജൻതാൻ ദീർഘധ്വജനും
ഭീർഘൻ ദീർഘരഥൻ ദീർഘാക്ഷൻ
ദീർഘഹനുസ്സും വ്യൂഢോരസ്തൻ
ദീർഘായുസ്സും ബഹ്വാശനനും
ഭീമരഥൻ ദൃഢഹസ്തൻ ഭീമൻ
ഭീമപരാക്രമനഭയൻതാനും
എന്നു തൂടങ്ങീട്ടുള്ളനുജന്മാർ.
തൊണ്ണൂറ്റൊമ്പതുപേരും വന്നാർ-
വിരവൊടു ഭോജനമങ്ങുകഴിച്ചവർ
പരിചൊടു കോപ്പുകളിട്ടുതുടങ്ങി
പരിമളമേറിന കളഭമിഴുക്കി
പുരികുഴൽമാലകൾകൊണ്ടുമുറുക്കി
പെരുകിന കുറിതിലകങ്ങളൊരുക്കി.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/37&oldid=160313" എന്ന താളിൽനിന്ന് ശേഖരിച്ചത്