Jump to content

താൾ:Ghoshayatra.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉന്തിയലച്ചുപിടിച്ചുവലിച്ചൊരു-
പന്തിപരാക്രമമൊക്കെയെടുത്തു.

പാലുകുടിച്ച ജനത്തിനു
നാലുപദം വെക്കുമ്പോൾ വിയർക്കും
വെയിലും കാറ്റും കൊള്ളാതുള്ളവർ
പോലുമിതിന്നു ശ്രമിച്ചേ പോവൂ.
ഇലവെച്ചങ്ങുനിരന്നുതുടങ്ങി
വലിയരിവെച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും
നലമൊടു വളരെ വിളമ്പീടുന്നു.
വട്ടഞ്ചക്കര ചേർത്തു കലക്കി
ചട്ടംകൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടം പലവിധ-
മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു.
കടൽവാഴയ്ക്കാക്കറിയുണ്ടൊരു വക
ഭടഭോജനമതു കൂടാതില്ലാ
വടിവൊടു ഭക്ഷണമങ്ങുകഴിഞ്ഞഥ
പടഹമടിച്ചു വിളിച്ചൊരുമിച്ചു.
കുരുപതിസുതനാം ദുര്യോധനനഥ
തരസാ തന്നുടെ സഹജന്മാരെ
പരിചൊടു ചെന്നു വിളിപ്പിച്ചപ്പോൾ
തെരുതെരെയവരും വരവുതുടങ്ങി.
ദുശ്ശാസനനും ദുർദ്ധർഷണനും
ദുശ്ശേശരനും ദുർമ്മർഷണനും

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/36&oldid=160312" എന്ന താളിൽനിന്ന് ശേഖരിച്ചത്