Jump to content

താൾ:Ghoshayatra.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വല്ലാത്തവാക്കു ഹൃദിശല്യം തറച്ചപോലെ-
ങ്ങല്ലൽവരുത്തുമതിനില്ലങ്ങവസാനമ-
തെല്ലാം വിചാരിക്കുമ്പോൾ ചൊല്ലാനുമെളുതല്ലാ
നല്ല ഗൂരു കടാക്ഷമല്ലാതൊരു ശരണ
മില്ലാ മനുഷ്യർക്കതു ചൊല്ലാമൊടുക്കമിനി.

ധരണീസുരകുലമകുടമഹാമണി
ഗുരുനാഥൻ മമ വരമരുളേണം,
ധരണി സുരപ്രഭു ചെമ്പകനാടാം
അരവിന്ദാകരദിനകരനരശൻ
ധരണീധരനുടെ ചരണാംബുജയുഗ-
ശരണീകൃതനിജ കരണീയൻ ഗുരു
കരുണാമൃതരസവരുണാലയനതി
തരുണാമിതരുചി പരിണാഹംകൊ-
ണ്ടരുണാമലനവ കിരണാവലിയുടെ
പരിണാമായിത കരുണാകിരണൻ.
അരുണാംഗുലി നവ ചരണാം ഭോരുഹ-
നരുണാപാംഗ സ്ഫുരണാനന്ദൻ,
ഹരിണാകനകവിതരണാദിഷുസുര-
തരുണാനീതിഷുഗുരുണാ, ധൈര്യേ,
ഗിരിണാ, സമഗുണുനുരുണാ സുമധുര
തരുണീ മാനസ ഹരണോചിത നിജ-
കരുണോന്നതഗുണ ഭരണോദാരവി-
ഹരണോദാത്തൻ സുരണോദഗ്രൻ
ചരണോന്മുഖജന ശരണോന്നിദ്രൻ
ധരണീപാലനശീലൻ നരപതി

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/3&oldid=160305" എന്ന താളിൽനിന്ന് ശേഖരിച്ചത്