താൾ:Ghoshayatra.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചരണം പരിചൊടു വന്ദിക്കുന്നേൻ
വരണം മമഗതി പരിണാമസുഖം.

ശ്ലോകം

ഗോഷ്ഠീസാ വിരളാ നയത്രഘടതേ
സത്താ പുരോഭാഗിനാം
ഹാരീസാഖലു ദുർല്ലഭാനകുസൃതി-
ശ്ലീഷ്ടം യദീയം മനഃ
ദുഷ്‌പ്രാഞ്ചതദം ബുതീരജരജോ,
രാജിർന്നയദ്ദൂഷയേ‌
ദുസ്സാധഞ്ചസുഖം തദാവിലയതേ
ദുഃഖാനുവൃത്തിർന്നയൽ.


ഇതിനുടെ പൊരുളുപറഞ്ഞീടാമതു
മതിമാന്മാരറിയേണമിദാനീം:
അതിയായുള്ള ഗുണങ്ങൾ വരുമ്പോ-
ളതിലൊരുദോഷമകപ്പെടുമല്ലോ.
"മുറ്റും നല്ല മഹാജനമെല്ലാം
ചുറ്റും വന്നു നിറഞ്ഞസഭായാം
കുറ്റംനോക്കിപ്പറവാൻ വലിയൊരു
കുറ്റികണക്കെ നിൽക്കും ചിലരിഹ-
ദോഷഗ്രാഹികളില്ലാതുള്ളൊരു
ദോഷജ്ഞന്മാരുടെ സഭത തുച്ഛം.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/4&oldid=160316" എന്ന താളിൽനിന്ന് ശേഖരിച്ചത്