താൾ:Ghathakavadam ഘാതകവധം 1877.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൦


ചോദിച്ചു. ഞാൻ അവളെക്കണ്ടു മുഖശ്ചായകളിൽനിന്നും അവൾ തന്നെ പറഞ്ഞ വൎത്തമാനങ്ങളിൽനിന്നും എന്റെ മരുമകളെന്നു നല്ലപോലെ ഉറച്ചു. അയാൾ ഇവിടം പറഞ്ഞപ്പോൾ കോശികുൎയ്യന്റെ ഭാൎയ്യയ്ക്കു അടക്കാൻ പോഞ്ഞു അവൾ ഇരുന്ന കസേരിയേൽനിന്നു എഴുനീറ്റു ഇങ്ങിനെ വിളിച്ചുപറഞ്ഞു- "ഹൊ ഞാനതെത്ര നല്ലപോലെ ഓൎക്കുന്നു. എന്നെക്കുറിച്ചു വന്നു ചോദിച്ച ബ്രാഹ്മണനേതു ഞാൻ അയാളെ ആ സമയമെ കണ്ടിട്ടുള്ളല്ലൊ എന്നു ഞാൻ പലപ്പൊഴും അതിശയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ഞാൻ മുഖഭാവങ്ങൾ കണ്ടു അറിഞ്ഞു. അയാൾ, ഞാൻ ഇപ്പോഴും ഓൎക്കുന്നു എന്റെ അപ്പന്റെ കൂട്ടു തന്നെയിരുന്നു എന്നു ഞാൻ വിചാരിച്ചതായും ഞാൻ ഓൎക്കുന്നു. വൃദ്ധനായ പോറ്റിസന്തോഷംകൊണ്ടു ചിരിച്ചു പറഞ്ഞു__"കൊള്ളാം പറഞ്ഞു വന്നതു മുഴുവൻ പറയട്ടെ, അതിന്റെ ശേഷം ഇപ്പോൾ പറഞ്ഞേക്കാം അയാൾ പറഞ്ഞപ്പോൾ എല്ലാവരും നല്ലപോലെ ശ്രദ്ധിച്ചുകൊണ്ടു ഇരുന്നു:---"അവൾക്കു അവിടെ പൂൎണ്ണസൗേഖ്യമെന്നും അവളെ മാമോദീസാ മുക്കിയെന്നും ഞാൻ കാണുകയും പാദ്രി സായ്പന്മാരിൽ പ്രത്യേകം നിരാധാരക്കാരായ അനവധി പൈതങ്ങളെ എടുത്തു ധൎമ്മമായി സൂക്ഷിച്ചു പഠിപ്പിച്ചുവരുന്ന ആളായ കാശിയിലെ സായ്പിനെ ഓൎത്തിട്ടു ഇനിക്കു നല്ല വിശ്വാസംതോന്നുകയും ചെയ്തതുകൊണ്ടും എന്റെ മരുമകളെ പഠിപ്പിച്ചുവന്ന മദാമ്മയുടെ ദയാശീലത്തെ കാണുകകൊണ്ടും ശേഷക്കാരിൽ വല്ലവരും അവളുടെ സ്ഥിതിയെക്കുറിച്ചു അിഞ്ഞാൽ അവിടെ ചെന്നു ചോദിക്കയും വളരെ വഴക്കുകൾ ഉണ്ടാക്കുകയും ചെയ്തേക്കുമെന്നു ഞാൻ ഭയപ്പെട്ടതുകൊണ്ടും അക്കാൎയ്യം രഹസ്യമായിട്ടു തന്നെ സൂക്ഷിപ്പാൻ നിശ്ചയിക്കയും അവളെ വീണ്ടും കണ്ടു അവളുടെ മനസ്സു ഇളക്കുന്നതിൽനിന്നു ഒഴിഞ്ഞിരിക്കയും ചെയ്തു. എന്നിട്ടും ഞാൻ അവളുടെ കരേറ്റത്തിൽ സൂക്ഷിച്ചുകൊണ്ടിരുന്നു. അവൾ അറിഞ്ഞില്ല താനും. ഒടുക്കം ആ മദാമ്മ അവളെ നിന്നെക്കൊണ്ടു കെട്ടിപ്പാൻ ഭാവിച്ചപ്പോൾ നിന്റെ ആളുകളുടെ ഇടയിൽ അതിനു ചില വിരോധങ്ങളുണ്ടായിരുന്നതായി ഞാൻ ഓൎക്കുന്നു എങ്കിലും ഇനിക്കു സന്തോഷിക്കാതിരിപ്പാൻ പാടില്ലായിരുന്നു. എന്തെന്നാൽ ഞാൻ പറഞ്ഞ പെണ്ണു ഇപ്പോൾ നിന്റെ ഭാൎയ്യ തന്നെ. അവളുടെ ചരിത്രത്തെക്കുറി

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/92&oldid=148754" എന്ന താളിൽനിന്ന് ശേഖരിച്ചത്