താൾ:Ghathakavadam ഘാതകവധം 1877.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൧


ച്ചു ഏകദേശം ഇപ്രകാരമൊക്കെത്തന്നെ നീ അവളിൽ നിന്നു കേട്ടു കാണുമെന്നുള്ളതിനു തൎക്കമില്ലല്ലൊ. ആയിട പാപപരിഹാരത്തെക്കുറിച്ചു ഒരു പുസ്തകം കാശിയിൽവച്ചു ഒരു സായ്പു ഇനിക്കു തന്നതിൽനിന്നു ക്രിസ്ത്യാനി മാൎഗ്ഗത്തെക്കുറിച്ചു ഒരു നല്ല അഭിപ്രായം ഇനിക്കു കിട്ടീട്ടുണ്ടായിരുന്നു. അതിനെക്കുറിച്ചു വളരെക്കാലം ഞാൻ ആശ്ചൎയ്യപ്പെട്ടിരുന്നു. അതു ഇപ്പോഴും എന്റെ പക്കലിരിപ്പുണ്ടു താനും എങ്കിലും അനേകം കാലത്തേക്കു എന്റെ മനസ്സിനു ഒരു സുഖവുമില്ലായിരുന്നു. ഞാൻ ആത്മാവിന്റെ ആശ്വാസത്തിനു വേണ്ടി പലെടത്തും തിരക്കി ഒന്നും കാണാതെ അലഞ്ഞുനടന്നു. ഒടുക്കം വയസ്സായി കണ്ണും പൊട്ടിയപ്പോൾ എങ്ങും പോകാതെ ഇല്ലത്തു തന്നെ ഞാൻ താമസിച്ചു പാപപരിഹാരത്തെക്കുറിച്ചുള്ള ആ പുസ്തകത്തിൽ പറയുന്ന സംഗതികൾ എന്റെ മനസ്സിൽ മാറാതെനിന്നു അങ്ങിനെ നിന്റെ കുഞ്ഞുങ്ങളോടു സംസൎഗ്ഗം അന്വേഷിപ്പാൻ എന്റൈ മനസ്സു എന്നെ ഉദ്യോഗിപ്പിച്ചു ക്രിസ്താനിവേദത്തിൽ അവൎക്കു നല്ലശീലമുണ്ടെന്നു ഞാൻ അറിഞ്ഞിരുന്നു. അവരോടു പ്രത്യേകം നിന്റെ മകൾ മറിയത്തിനൊടു ഞാൻ പലപ്പോഴും വൎത്തമാനം പറഞ്ഞു. പിന്നെ മറിയം നീ അറിയുന്നതുപോലെ എപ്പോഴും എന്റെ വീട്ടിൽ വന്നു തുടങ്ങി. അവളിൽനിന്നു ദൈവത്തെക്കുറിച്ചും വരും കാലത്തെക്കുറിച്ചും ഉള്ള കാൎയ്യങ്ങൾ ഞാൻ പഠിച്ചു. അവയിൽത്തന്നെ എന്റെ ആത്മാവു ഇപ്പോൾ ആശ്വസിക്കുന്നു. ദൈവം അവൾക്കു പ്രതിഫലം നല്കും. അവളും ഭൎത്താവും ഭാഗ്യമായിട്ടുതന്നെയല്ല ഉപകാരികളായിട്ടും ജീവിക്കട്ടെ."

വൃദ്ധൻ തന്റെ കഥയവസാനിപ്പിച്ചപ്പോൾ കോശികുൎയ്യനും ഭാൎയ്യയും കുഡുംബമശേഷവും അയാളുടെ കസേരിക്കു ചുറ്റും വന്നുകൂടി. പിന്നെ ചോദിച്ച ചോദ്യങ്ങളും ഉണ്ടായ സംഭാഷണവും നമുക്കു വൎണ്ണിപ്പാൻ പാടില്ല. അവിടെ കൂടിയിരുന്നവരിൽ ആ പാദ്രിയച്ചനോളം സന്തോഷം മറ്റെറാരുത്തൎക്കുമില്ലായിരുന്നു. വൃദ്ധനായ ബ്രാഹ്മണൻ സത്യവേദത്തിൽ അനുസരിച്ചതിൽവച്ചു അദ്ദേഹം നന്നാ ഇളകീട്ടു പൌലൂസിനെ കയ്ക്കു പിടിച്ചു അയാളുടെ അടുക്കൽ കൊണ്ടുചെന്നു"എന്റെ വൃദ്ധസ്നേഹിതാ ദൈവംതന്നെക്കുറിച്ചുതന്നെതന്നിരിക്കുന്നഅറിയിപ്പിൽ വിശ്വാസിയായ മറ്റൊരുത്തൻ തേണ്ടെഇവൻ ഒരിക്കൽ രണ്ടുവിധത്തിൽ അ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/93&oldid=148755" എന്ന താളിൽനിന്ന് ശേഖരിച്ചത്