താൾ:Ghathakavadam ഘാതകവധം 1877.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൯


ലതവണയും തിരിച്ചുപോരുന്നതിനു ഞാൻ ആഗ്രഹിച്ചു. ഒടുക്കം ഞാൻ കാശിയിലെത്തി. വളരെ നാൾ കഴിഞ്ഞപ്പോൾ എന്റെ സ്വദേശിയായ ഒരുത്തനെ ഒരു പെൺ കൊച്ചിനേം കൂടെ കുറെ നാൾ മുമ്പു അവിടെക്കണ്ടതായി ഞാൻ അറിഞ്ഞു. പിന്നീടു ആ പെണ്ണു ഗംഗാനദിയുടെ തീരങ്ങളിൽ അല്പനാളേക്കു അലഞ്ഞു നടന്നു എന്നും അവളെ ഒരു സായ്പു എടുത്തു ഒരു മിശ്യൊനരി ഇട്ടിട്ടുണ്ടായിരുന്ന ധൎമ്മസ്ഥലത്തിൽ ആക്കിയെന്നും ഞാൻ കേട്ടു. ഇപ്രകാരം തന്നെ ആരുപോരുമില്ലാതെ ആ വല്യപട്ടണത്തിൽ നടന്ന അനവധി പൈതങ്ങൾ അവിടെയുണ്ടായിരുന്നു. അവരിൽ അധികംപേൎക്കും അവരുടെ ഉത്ഭവത്തെക്കുറിച്ചു യാതൊരു അറിവും ഇല്ലായിരുന്നു. അതിന്റെ കാരണം ചിലർഅറിയാത്ത ഭാഷക്കാരായിരുന്നതും ചിലർ തീരെ കൊച്ചുങ്ങളായിരുന്നതും തന്നെ ൟ വിവരണയിങ്കൽ മറിയത്തിന്റെ അമ്മ നടുങ്ങി. ആശ്ചൎയ്യശബ്ദം പുറപ്പെടുവിക്കയും അപ്പൻ നന്നാ താല്പൎയ്യത്തോടു ശ്രദ്ധിക്കയും ചെയ്യുന്നതായി മറിയം കണ്ടു__" ഞാൻ കേട്ട പെണ്ണു ജ്യേഷ്ഠന്റെ മകൾ തന്നെയെന്നു ഇനിക്കു ഉറപ്പായി ഒട്ടും താമസിക്കാതെ ഞാൻ ആ ധൎമ്മസ്ഥലം ഉള്ള പാദ്രിസായ്പിന്റെ അടുക്കൽ ചെന്നു. എങ്കിലും തക്കസമയംകഴിഞ്ഞുപോയി. ഞാൻ കേട്ട അടയാങ്ങളിൽനിന്നു ഇനിക്കു കാണെണ്ട പെണ്ണു അതു തന്നെയായിരുന്നു എന്നു ഞാൻ ഉറച്ചു. ആ നല്ല ആൾ അവളെ കണ്ട സമയം തന്റെ ദിക്കു തിരുവിതാംകോടെന്നും അപ്പന്റെ പേരു രാമനെന്നു ആണെന്നും പറയുന്നതിനു അവൾക്കു പ്രായമുണ്ടായിരുന്നു. എന്റെ ജ്യേഷ്യന്റെ പേരും അതു തന്നെ ആയിരുന്നു. ഇതെന്റെ മരുമകൾ എന്നു ഇനിക്കപ്പൊൾ നിശ്ചയം വന്നു എന്നാൽ അവൾ അവിടെ ഇല്ലാഞ്ഞു. ഞാൻ ചെല്ലുന്നതിനു രണ്ടു മൂന്നു ആഴ്ചമുമ്പു അവളുടെ ദിക്കു തിരുവിതാങ്കോടു തന്നെയെന്നുള്ളതിനു തൎക്കമില്ലായിരുന്നതുകൊണ്ടു അവിടെനിന്നു ഒരു സായ്പും മദാമ്മയും ഇങ്ങു തെക്കോട്ടു പോന്നപ്പോൾ ഇവിടെ പഠിപ്പിച്ചുവന്ന ഒരു മദാമ്മയുടെ പള്ളിക്കൂടത്തിൽ അവളെ ആക്കുന്നതിനു അവരെ ഏൾപിച്ചു അയച്ചുപോയി ഇതിന്റെ ശേഷം ഞാൻ കാശിയിലേറെ താമസിച്ചില്ല. ഞാൻ ഇവിടെ എത്തിയപ്പോൾ ആ മദാമ്മയുടെ ബങ്കളാവിൽ ചെന്നു ഞാൻ ആരെന്നു പറയാതെ പെണ്ണിനെക്കുറിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/91&oldid=148753" എന്ന താളിൽനിന്ന് ശേഖരിച്ചത്