താൾ:Ghathakavadam ഘാതകവധം 1877.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൭


കോശികുൎയ്യന്റെ എഴുത്തിലെ സത്തു ഇതായിരുന്നു അതു ഉടൻ തന്നെ ഒരു ബാല്യക്കാരന്റെ പക്കൽ ഉമ്മൻ തോമ്മായുടെ വീട്ടിൽ കൊടുത്തയച്ചു. എങ്കിലും ഉമ്മൻ തോമ്മായിക്കു മുഷിച്ചിലാണുണ്ടായതു. എഴുത്തു മൂലം ഇങ്ങിനെ സംഭവിക്കുമെന്നു മറിയത്തിന്റെ അപ്പൻ മുമ്പിൽകൂട്ടി നിശ്ചയമായിട്ടു അറിഞ്ഞിരുന്നു. ആ ധനികനും നിഗളിയുമായ സുറിയാനിക്കാരൻ കോപഭാവത്തോടു കൂടിയ ഒരു മറുപടി അയയ്ക്കയായിരുന്നു ചെയ്തതു. അതിൽ, "കാൎയ്യങ്ങൾ" എന്നു കോശികുൎയ്യൻ എഴുതിയിരുന്നതിനെക്കുറിച്ചു തനിക്കു ഒട്ടും തന്നെ അറിവില്ലായിരുന്നു എന്നും പെൺകെട്ടു കാൎയ്യത്തെക്കുറിച്ചു നല്ലവണ്ണം ഉറെക്കുന്നതിനു മുമ്പുകൂട്ടി കോശികുൎയ്യൻ വേണ്ടപോലെ വിചാരിക്കെണ്ടതായിരുന്നു എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ആ എഴുത്തിന്റെ അവസാന ഭാഗം ഇങ്ങിനെയായിരുന്നു: "എന്റെ മകനെക്കൊണ്ടു തന്റെ മകളെ കെട്ടിക്കെണ്ടാ. വിശേഷിച്ചും, പ്രത്യേകം ഇങ്ങിനെ പൊണ്ണക്കാൎയ്യമായിട്ടു ഒരെഴുത്തയപ്പാൻ സംഗതി യില്ലെന്നു ഞാൻ അറിഞ്ഞിരിക്കെ എന്തെങ്കിലും“കാൎയ്യങ്ങളുടെ" ആലോചനക്കു കീഴ്പെടുവാൻ ഇനിക്കു ഭാവമില്ല"

കോശി കുൎയ്യൻ ൟ വിധത്തിൽ ഒരു മറുപടിക്കു തന്നെ കാത്തിരുന്നു എന്നുള്ളതിനു സംശയമില്ല. അവന്റെ നിഗളത്തിനു സ്പഷ്ടമായി താഴ്ച ഭവിക്കയും വളരെ നാളായി താൻ ആശിച്ചുകൊണ്ടിരുന്ന പെൺകെട്ടു സാധിക്കാഞ്ഞതിൽ വച്ചു അവനു നന്നാ ഇച്ഛാഭംഗം വരികയും ചെയ്തു എങ്കിലും ഒട്ടും ചൊവ്വല്ലാതെ താൻ എഴുതിയ എഴുത്തിനു മനൊഭാവം പോലെ ഫലം സിദ്ധിച്ചു എന്നു അവൻ അറിഞ്ഞു. പോരാഞ്ഞു ഒരു വല്യ ചുമട തലയിൽ നിന്നു ഇറക്കിയതു പോലെയും അവനു തോന്നി. അത്രയുമല്ല മറിയം സന്തോഷഭാഗ്യ ഭാവങ്ങളോടു കൂടെ ചില സമയം താൻ ആയിരുന്നതിനെക്കാൾ കുറെക്കൂടെ അനുസരണമുള്ളവളാകുവാൻ ആഗ്രഹിച്ചു. ഇതൊക്കെയും അവനു ഏതാണ്ടു പോലെ തോന്നി.


൧൭- ാം അദ്ധ്യായം

മേൽ പറഞ്ഞ കാൎയ്യങ്ങളുടെ ശേഷം ഏതാനും ആഴ്ചവട്ടങ്ങൾ കഴിഞ്ഞപ്പോൾ വായനക്കാരെ മുമ്പെതന്നെ അറി

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/79&oldid=148737" എന്ന താളിൽനിന്ന് ശേഖരിച്ചത്