താൾ:Ghathakavadam ഘാതകവധം 1877.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൮


യിച്ചിട്ടുള്ള നാട്ടുപാദ്രിയുടെ വെടിപ്പും സുഖകരവുമായുള്ള വീട്ടിൽ കോശികുൎയ്യനെ കാണാൻ ഇടയുണ്ടു. ൟ സമയം അവൻ കൂടെക്കൂടെ ൟ വീട്ടിൽ ചെല്ലുകയുണ്ടായിരുന്നു. അവൻ ൟ ദിവ്യമനുഷ്യന്റെ ഗുണദോഷവും അവനോടു കൂടെ സംസൎഗ്ഗവും അന്വേഷിച്ചതു ഒരു നല്ല കാൎയ്യമായിരുന്നതു കൂടാതെ അതുമൂലം അവന്റെ ശീല പ്രകൃതികളിൽ ഉണ്ടായ ഭേദവും ഒട്ടും കുറവല്ലായിരുന്നു. എന്തെന്നാൽ ചെറുപ്പത്തിൽ അവർ സ്നേഹിതന്മാരും ചെങ്ങാതികളും ആയിരുന്നു എങ്കിലും കഴിഞ്ഞ ഏതാനും കാലങ്ങളിൽ ആ അച്ചനുമായിട്ടുള്ള ചെങ്ങാതിത്വം അവൻ കഴിവു പോലെ ഉപേക്ഷിച്ചിരുന്നു. കുറെക്കാലത്തേക്കു അവൻ കാണമിടുന്നതിലും നിക്ഷേപത്തോടു നിക്ഷേപം കൂട്ടുന്നതിലും ഏൎപ്പെട്ടിരുന്നതു സത്യം തന്നെ. അവന്റെ ശീലവിശേഷത നിമിത്തം ൟയിട ഉപേക്ഷിച്ചുകളഞ്ഞതും, പാപത്തെക്കുറിച്ചു തന്നെ ഓൎമ്മപ്പെടുത്തുന്ന സകലത്തെയും താൻ അറിയുന്നവരിൽ തന്നെക്കാൾ ഗുണശീലമുള്ള എല്ലാവരെയും ജാത്യാലെന്നപോലെ അകറ്റിക്കളയത്തക്കവണ്ണം അവന്റെ മനസ്സാക്ഷിയോടു നന്നാ കടുപ്പം ചെയ്‌വാൻ ഇടയാക്കിയതും ഉറച്ചിരുന്നതുമായ പെൺകെട്ടിന്റെ ഗുണത്തെ കാംക്ഷിച്ചായിരുന്നു പ്രത്യേകം അവൻ ഇപ്രകാരം ഒക്കെ ചെയ്തതു. എന്തെന്നാൽ അങ്ങിനെതന്നെയല്ലെ എപ്പോഴും പതിവു തിന്മ നന്മയെ പകെക്കുന്നു. ഒന്നാമതു നന്മയുടെ മുമ്പിൽ വച്ചു തന്നെത്താൻ കുറ്റം വിധിക്കപ്പെട്ടതായി അതിനു തോന്നുന്നതുകൊണ്ടു. രണ്ടാമതു അതു ജാത്യാലെ നന്മയുടെ പ്രധാനതയെ സമ്മതിക്കുന്നതിനാൽ മനുഷ്യ ഹൃദയത്തിൽ ഉണ്ടാകുന്നതിലേക്കു പകയ്ക്കപ്പെടത്തക്ക പ്രകൃതിയായ അസൂയ മുഴക്കുന്നതുകൊണ്ടു. ഇപ്പോൾ എങ്ങിനെയെങ്കിലും ഒരു ഭേദം കോശികുൎയ്യനിൽ സ്പഷ്ടപ്പെടുന്നുണ്ടായിരുന്നു. അവൻ തന്റെ ഉപേക്ഷിക്കപ്പെട്ടിരുന്ന സ്നേഹിതന്റെ ചെങ്ങാതിത്വവും ആലോചനയും അകറ്റുന്നതിനു പകരം അന്വേഷിക്കയും ചെയ്തു. കാൎയ്യം എന്തെന്നാൽ അവന്റെ മനസ്സാക്ഷി ഉണർത്തപ്പെട്ടു. ചെറുപ്പത്തിൽ പഠിച്ച പ്രമാണങ്ങളെ ലംഘിച്ചതിന്റെയും ശാബത ലംഘനത്തിന്റെയും കൊച്ചിനെ കൊല്ലുവാൻ ഇടയാക്കിയ ആക്കമില്ലാത്ത ശീലത്തിന്റെയും വിശ്വാസമുള്ള ഭൃത്യനെന്നു താൻ അറിഞ്ഞിരുന്ന ഒരു വൃദ്ധനോടും അവ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/80&oldid=148742" എന്ന താളിൽനിന്ന് ശേഖരിച്ചത്