താൾ:Ghathakavadam ഘാതകവധം 1877.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൫


"ഉവ്വ ഞങ്ങൾക്കെല്ലാവർക്കും വായിക്കാമെന്നു അവർ പറഞ്ഞു.

"എന്നാൽ നിങ്ങളുടെ കയ്യിൽ രസമുള്ള കഥകൾ അടങ്ങിയിരിക്കുന്നനല്ലപുസ്തകങ്ങൾ കാണുമായിരിക്കുമെല്ലോ"

"ഉവ്വ വളരെ പുസ്തകങ്ങളും നല്ല കഥകളും ഉണ്ടു. കുരുടനായ ബാർ തീമെയസ എന്നു ഒരു പൊട്ടകണ്ണന്റെ കഥയുണ്ടു. അതുകെൾക്കാൻ മനസ്സുണ്ടൊ"

“നല്ല മനസ്സു കുഞ്ഞു അതെന്റെ അടുക്കൽകൊണ്ടുവരെണം. ശാസ്ത്രത്തിൽനിന്നു ഒരു ഗുണവും സിദ്ധിക്കാൻ പാടില്ലെന്നു വന്നതുവരെ ഞാൻ അതു പഠിച്ചു എന്നാൽ പിന്നയാകട്ടെ" അനന്തരം വൃദ്ധൻ ബാല്യക്കാരന്റെ കൂടെ തിരിച്ചുപോകയും ചെയ്തു.

അവരെല്ലാവരും കൂടെ മാവിന്റെ മൂട്ടിൽ ചെന്നപ്പോൾ ഇങ്ങിനെ പറഞ്ഞു. അമ്മുമ്മെ ഞങ്ങൾ ഒരാളിനെ കണ്ടു, അവന്റെ കാര്യം അതിശയം തന്നെ അവൻ തീരെ നിൎഭാഗ്യനും പൊട്ടകണ്ണനുമാകുന്നു. പൂണുനൂലു ഉണ്ടെങ്കിലും അവൻ രക്ഷിതാവിനെ അറികയാകട്ടെ സ്നേഹിക്കയാകട്ടെ ചെയ്യായ്കകൊണ്ടു സമാധാനില്ല. അവൻ ഞങ്ങൾക്കു മാങ്ങാ തന്നു. ഞങ്ങളുടെ ശബ്ദം അവൻ ദിവസവും ചെവി ഓൎത്തു കെൾക്കാറുണ്ടു ഞങ്ങൾ അവന്റെ അടുക്കൽ ഇനിയും പൊയി ഞങ്ങളുടെ കഥകളിൽ ചിലതു അവനെ വായിച്ചുകെൾപ്പിക്കും അവനിവിടെ പാൎക്കുന്നതു അമ്മുമ്മ അറിഞ്ഞിട്ടുണ്ടൊ?

"ഉവ്വ അവൻ വലിയ പരിശുദ്ധന്റെ ഭാവത്തിൽ ഇരിക്കുന്നു. അവൻ നിങ്ങളോടു അടുത്തുവന്നു എങ്കിൽ അതിശയം തന്നെ" എന്നു അവൾ പറഞ്ഞു.

"ഹെ അവനു അശുദ്ധിയെക്കുറിച്ചു ഒട്ടുംശങ്കയില്ല. ഞങ്ങളെ അവന്റെ അടുക്കൽ വിളിച്ചു അനുഗ്രഹിക്കുന്നതുപോലെ അവന്റെ കൈ ഞങ്ങളുടെ തലകളിൽ വച്ചു"

മറിയം. "ഞാൻ അവിടെ പോകുന്നതിനു അപ്പൻ വിരോധിച്ചെക്കുമൊ. ഇല്ലെന്നു ഞാൻ ആശിക്കുന്നു. ആ വൃദ്ധനെ ഭാഗ്യവാനായിക്കാണ്മാൻ ഞാൻ ആഗ്രഹിക്കുന്നു. പൌലുസിനെപോലെ അവനും ക്രിസ്ത്യാനി ആയേച്ചാൽ എത്ര വിശേഷം. വൃദ്ധ സ്ത്രീ ൟ വൎത്തമാനത്തിങ്കൽ കണ്ണു തുറന്നു ഒരു ബ്രാഹ്മണൻ ക്രിസ്ത്യാനിയായിത്തീരുക എന്നുള്ളതു ഒരിക്കലും കേട്ടിട്ടില്ല എന്നു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/57&oldid=148716" എന്ന താളിൽനിന്ന് ശേഖരിച്ചത്