താൾ:Ghathakavadam ഘാതകവധം 1877.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൪

                                        അവൾ പേടിച്ചു ഏതുപ്രകാരം താൻ പറയുന്നതു അവൻ കയ്ക്കൊള്ളും എന്നുള്ള   സംശയത്തോടു കൂടെ ഇങ്ങിനെ പറഞ്ഞു "ഞങ്ങൾ ക്രിസ്ത്യാനിപ്പൈതങ്ങൾ ആണു. ആകാശവും ഭൂമിയും സൃഷ്ടിച്ച മഹാദൈവത്തിന്റെ പുത്രനായ കൎത്താവിശൊമശിഹായെ സ്നെഹിപ്പാൻ ഞങ്ങൾ പഠിച്ചിട്ടുമുണ്ടു. ൟ കാര്യം നമ്മൾ അറിഞ്ഞാൽ കൊള്ളാം എന്നു ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ ഭാഗ്യവും സമാധാനവും ഉണ്ടാകും." 

ബ്രാഹ്മണൻ ഭാഗ്യമോ എന്റെ കുഞ്ഞെ ഞാൻ എന്റെ ജീവകാലം മുഴുവൻ ഭാഗ്യവും സമാധാനവും തിരക്കി നടന്നു. പത്തുവൎഷം ഞാൻ ഒരു തീൎത്ഥയാത്രയിൽ കഴിച്ചുകൂട്ടി. ഗംഗയിലെ വെള്ളം ഞാൻ കുടിച്ചു. വളരെ നാളുകൾ ഞാൻ ചുമ്മായിരുന്നു ശാസ്ത്രങ്ങൾ പഠിച്ചു. അനേകം പേരിൽ നിന്ന സ്തുതിയും നെടി. എങ്കിലും ഒരു മാത്രനേരത്തെ സമാധാനം ഉണ്ടായിട്ടില്ല. തീരെ വൃദ്ധനായപ്പോൾ ഞാൻ ൟ വസ്തുക്കളുടെ ഒക്കെയും ഉടമസ്ഥനായി തിരിച്ചവന്നു. എങ്കിലും ആശയാകട്ടെ സമാധാനം ആകട്ടെ ഇല്ല"

അവൻ നിമിഷം ൟ നല്ല ഉത്തരംകൊടുത്തതുകൊണ്ടു കൎത്താവായ മശ്ശിഹായെക്കുറിച്ചു കുറെക്കൂടെ പറവാൻ മറിയം ആഗ്രഹിച്ചു. എങ്കിലും അവൾ ഇത്ര മാത്രം പറഞ്ഞു. "ഞങ്ങളുടെ ശബ്ദത്തിൽ നമ്മൾ ഇത്ര സന്തോഷത്തോടെ ശ്രദ്ധിക്കുന്നത എന്തു? എന്റെ അപ്പനും അമ്മയും ദയയുള്ള വാക്കുകൾ പറഞ്ഞു സന്തോഷിപ്പിക്കെണ്ടതിനു ഞങ്ങളുടെ വീട്ടിൽ ചിലപ്പോഴെങ്കിലും വന്നിട്ടില്ലാത്തതു എന്തു കൊണ്ടു?

ബ്രാഹ്മണൻ മഹാ വേദനയൊടെ "ഹാ എന്റെ കുഞ്ഞെഒരു മനുഷ്യഹൃദയം വഹിക്കെണ്ട അരിഷ്ടതയുടെ അധികത്വത്തെക്കുറിച്ചു നീ ഒന്നും അറിഞ്ഞിട്ടില്ലല്ലൊ" എന്നു പറഞ്ഞു.

ഇത്ര വ്യസനകരമായ ഒരു സംഗതി താൻ പറഞ്ഞതിനെ കെട്ടതുകൊണ്ടു മറിയം നന്നാ ദുഃഖിച്ചു. “നാളെ ഞങ്ങൾവന്നു കാണാം" എന്നു പറഞ്ഞു ഉടനെ "ഇല്ല നാളെ ഞായറാഴ്ചയാണു നാളെ കഴിഞ്ഞുവരാം" എന്നു പിന്നെയും പറഞ്ഞു.

അവർ ഇങ്ങിനെ യാത്രപറവാൻ ഭാവിച്ചപ്പോൾ അയാൾ "നിങ്ങൾ ക്രിസ്ത്യാനിക്കുഞ്ഞുങ്ങളാണെന്നു നീ പറഞ്ഞതുകൊണ്ടു വായിക്കാമായിരിക്കും" എന്നു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/56&oldid=148714" എന്ന താളിൽനിന്ന് ശേഖരിച്ചത്