താൾ:Ghathakavadam ഘാതകവധം 1877.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൩


രു ഏകാകിയായ പൊട്ടകണ്ണനാകുന്നു. എന്നെ അച്ഛനെന്നു വിളിപ്പാൻ കുഞ്ഞുങ്ങളുമില്ല." അവൻ ഇതു പറഞ്ഞപ്പോൾ കണ്ണുനീരു അവന്റെ കണ്ണിൽനിന്നു ഒഴുകി പിള്ളെരെല്ലാം അല്പനേരത്തേക്കു മിണ്ടാതെനിന്നു. അപ്പോൾ വൃദ്ധൻ കണ്ണുനീരു തുടച്ചുകളഞ്ഞു നന്നാ പ്രയാസപ്പെട്ടു. ഇങ്ങിനെ പറഞ്ഞു. "ഞാൻ ഒരു ഭോഷനായ വയസ്സൻ തന്നെ. നിങ്ങൾ കൊച്ചുപിള്ളേരല്ലെ. നിങ്ങൾക്കു ദുഃഖത്തെ കുറിച്ചു ഒന്നും അറിഞ്ഞു കൂടായെല്ലൊ. കുറെ പഴുത്ത നല്ല മാങ്ങാ നിങ്ങൾക്കായിട്ടു ഞാൻ കൊണ്ടുവന്നിട്ടുണ്ടു. നിങ്ങളുടെ അടുക്കൽ വരുന്നതിനു ഇടയാകുന്നതിനു മുമ്പു ഇതെല്ലാം എത്തിപ്പോകുമെന്നു ഞാൻ ഓർത്തു"

പിന്നെയും അവൻ പറഞ്ഞു, "നിങ്ങൾക്കു മതിലോടു കുറെക്കൂടെ അടുത്തുവരാമൊ. എന്റെ കൈകൊണ്ടു തന്നെ വേണം നിങ്ങൾക്കു അവ തരുന്നതു, മറിയത്തിന്റെ തലയിൽ അവന്റെ കൈവച്ചു "ഇതാരു” എന്നും “ഇതും ഇതും ഇതും ഇതും" എന്നു മറ്റെ നാലു തലകളിലും കൈത്തൊട്ടു. "നിങ്ങൾ ഇനിയും വന്നെന്നെ കാണണം നിങ്ങളുടെ മുഖത്തെ ശൊഭ എന്റെ മെൽ തട്ടുന്നതായി ഇനിക്കു തൊന്നുന്നു" എന്നും അവൻ പറഞ്ഞു. വരാം എന്ന അവരെല്ലാവരും അനുസരിച്ചു. അവന്റെ കണ്ണു കാണ്മാൻ വഹിയാതായിട്ടു എത്ര നാളായി എന്നു മറിയം ചൊദിച്ചു.

"അഞ്ചു വർഷം" എന്നു അവൻ പറഞ്ഞു, “ൟ വീട്ടിൽ തന്നെയൊ അത്രനാളും പാർത്തതു"

"ഉവ്വ ഞാൻ ജനിച്ചതും ഇവിടെ തന്നെ. നിങ്ങൾ എന്നെ മുമ്പുകണ്ടിട്ടില്ലയൊ" "ഇല്ല" എന്നവരെല്ലാവരും പറഞ്ഞു.

ഉടനെ ബ്രാഹ്മണൻ! ഇതതിശയം ഞാൻ നിങ്ങളിൽ ചിലരെ കാണുകയും നിത്യം നിങ്ങളെക്കുറിച്ചു കെൾക്കയും ചെയ്തിട്ടുണ്ടു. സ്നെഹിതന്മാരും ശേഷക്കാരും എല്ലാം കഴിഞ്ഞിട്ട ഇപ്പോൾ നിങ്ങൾ മാത്രമെ ഇനിക്കുള്ളു എന്നു ഞാൻ കണ്ടറിഞ്ഞു." ഇതു ഒരു വല്യ ദുഃഖഭാവത്തിലായിരുന്നു പറഞ്ഞതു. അവൻ ബ്രാഹ്മണൻ തന്നെ എങ്കിലും അജ്ഞാനിയാണല്ലൊ. അതുകൊണ്ടു കണ്ണുംപൊട്ടിയിരിക്കുന്ന ൟ വയസ്സു കാലത്തു അവനെ സന്തോഷിപ്പിപ്പാൻ ക്രിസ്ത്യാനി മാൎഗ്ഗത്തിന്റെ വാഗ്ദത്തങ്ങൾ ഒന്നും അവനു ഇല്ലല്ലൊ എന്നു മറിയത്തിന്റെ മനസ്സിൽ തൊന്നി.

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/55&oldid=148711" എന്ന താളിൽനിന്ന് ശേഖരിച്ചത്