താൾ:Ghathakavadam ഘാതകവധം 1877.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൨


അവന്റെ അതിശുഷ്കാന്തികൊണ്ടു നാലാം ക്ലാസ്സിൽ കേറുവാൻ ഇടയായി. ഒന്നാമനാകുവാൻ അവനു കഴിഞ്ഞില്ലെങ്കിലും "സത്യമുള്ള ചെറുക്ക"നെന്നു പേരു അവനു കിട്ടി "പുസ്തകവും അതിന്റെ കഥയും" എന്നു പെരായ ഒരു വിശെഷപ്പെട്ട പുസ്തകം അവനു വിരുതു കിട്ടുകയും ചെയ്തു.

അവന്റെ കയ്യിൽ ൟ പുസ്തകവും തോളേൽ ഒരു ഇണങ്ങിയ അണ്ണാനുമായിട്ടു അമ്മുമ്മയുടെയും കുഞ്ഞിന്റെയും അടുക്കൽ വന്ന ഇരുന്നു. അതിനെ അവന്റെ പെങ്ങന്മാരുടെ തോളേൽ വച്ചപ്പോൾ അവർ ചിരിച്ചുംകൊണ്ടു മാവിന്റെ ചുറ്റും ഓടിനടന്നു. അപ്പോൾ അവന്റെ മുഖത്തു ചുണയും കുരുകുരുപ്പമുള്ള ഒരു ഭാവം കാണായിരുന്നു. പിന്നെ അവൻ അവരെ ആ തോട്ടത്തിലൊക്കെയും ഇട്ടോടിച്ചു. അവർ കാച്ചിൽവള്ളികളുടെ ഇടവഴി ഓടുമ്പോൾ ചിലസമയം ഒരു കാപ്പിയുടെ ഇരുണ്ട ഇലകൾക്കു മറഞ്ഞിട്ടു കാണാതെവരികയും ചിലപ്പോൾ അവന്റെ മുമ്പിൽവന്നു ചാടിപ്പോകയും അപ്പോൾ അവർ സന്തോഷംകൊണ്ടു നിലവിളക്കയും ചെയ്തു അങ്ങിനെ രണ്ടു കൂട്ടക്കാരും നിറുത്തുവാൻ മനസ്സില്ലാതെ ഓടി. അവർ മാവിന്റെ ചുവട്ടിൽ തിരിച്ചു വരുവാൻ ശ്രമിക്കുംതോറും അവൻ എല്ലാടത്തും ചെന്നുതടുക്കയും അണ്ണാനെ കാണിച്ചുപേടിപ്പിക്കയും ചെയ്തതിനാൽ അവർ ചിരിച്ചുംകൊണ്ടു ഓടിപ്പോയി.

എങ്കിലും അടുക്കലുള്ള പറമ്പിൽനിന്നു "നിറുത്തു" എന്ന ഒരു ശബ്ദം ഉണ്ടായ ഉടനെ കളിനിന്നു. എല്ലാവരും ആ ശബ്ദം ഉണ്ടായ സ്ഥലത്തേക്കു നോക്കിനിന്നു. അവരുടെ അരികെ മതിലിന്റെ മറുവശത്തു ഒരു മാന്ന്യനായ വൃദ്ധൻനിന്നു. ആ ആളിന്റെ മുണ്ടും പൂണുനൂലും കണ്ടു ഒരു ബ്രാഹ്മണനെന്നും അടുത്തു നോക്കിയപ്പോൾ കണ്ണൂപൊട്ടനെന്നും അവർ അറിഞ്ഞു. ഒരു ബാല്യക്കാരൻ ഒരു പാത്രത്തിൽ കുറെ വല്യഭംഗിയുള്ള മാങ്ങായുമായിട്ടു ആയാളുടെ അടുക്കൽ ഉണ്ടായിരുന്നു. അവരെല്ലാവരും തന്റെ ചുറ്റും നില്ക്കുന്നു എന്നു ആ വൃദ്ധൻ അറിഞ്ഞപ്പോൾ ഇങ്ങിനെ പറഞ്ഞു തുടങ്ങി. "എന്റെ കുഞ്ഞുങ്ങളെ ഞാൻ നിങ്ങളുടെ ശബ്ദത്തിൽ മിക്കപ്പോഴും ശ്രദ്ധിക്കുന്നുണ്ടു. ഇനിക്കു സന്തോഷം വരുത്തുന്നതിനുള്ള പാട്ടു അതു മാത്രം. എന്നോടു വൎത്തമാനം പറയെണ്ടതിനു നിങ്ങളെ എന്റെ അടുക്കൽ വരുത്തുവാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ടു. എന്തെന്നാൽ ഞാൻ ഒ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/54&oldid=148709" എന്ന താളിൽനിന്ന് ശേഖരിച്ചത്