Jump to content

താൾ:Ghathakavadam ഘാതകവധം 1877.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൧


എന്നാൽ ഞാൻ മാവിൻചുവട്ടിലെ പിള്ളെരുടെ കാൎയ്യം മറന്നു പൊകുന്നു അവർ കളി കഴിഞ്ഞ ഇപ്പൊൾ വന്നെയുള്ളു. ഇലകളുടെ ഇടയിൽ മറഞ്ഞു നില്ക്കുന്ന പൂക്കളെന്നു കാഴ്ചക്കാൎക്കു തോന്നത്തക്കവണ്ണം ആ മൂന്നു ചെറിയ പെൺ പൈതങ്ങൾ തങ്ങളുടെ നീണ്ട കറത്ത തലമുടി പുറത്തോട്ടു അഴിച്ചു ഇട്ടിരുന്നു. ആ നല്ല അമ്മുമ്മയും തന്റെ മടിയിൽ കഞ്ഞുമായിട്ടു അവിടെ ഉണ്ടായിരുന്നു. അവൻ ഒരു ശോഭയുള്ള പൂക്കെട്ടു വലിച്ചു പറിക്കയും പ്രസാദം കൊണ്ടു തൊഴിക്കയും ഉരുളുകയും അപ്പഴപ്പോൾ കൊച്ചുപെങ്ങന്മാർ പുറത്തു കുത്തിട്ടു അധികം ചിരിക്കയും ഒളിച്ചിരിപ്പാൻ ശ്രമിക്കയും ചെയ്തുകൊണ്ടിരുന്നു. നമുക്കു ഇതിനു മുമ്പു പറവാൻ ഇടയുണ്ടായിട്ടില്ലാത്ത വെറൊരാൾ കൂടെ അവിടെ ഉണ്ടായിരുന്നു. അവൻ ൟ സമയം കുഞ്ഞിന്റെ ചിരി കണ്ടു അവരുടെ കൂടെ വന്നു കൂടി. അതു കൊശികുൎയ്യന്റെ മൂത്ത മകൻ വറുഗീസു തന്നെ. അവനു മറിയത്തിനോളം നീളമുണ്ടായിരുന്നെങ്കിലും രണ്ടു വയസ്സിനു ഇളപ്പമായിരുന്നു. അവൻ ഇപ്പോൾ ഇളവുകിട്ടി വീട്ടിൽ വന്നിരിക്കയായിരുന്നു. അവന്റെ ആകൃതികൾ പെങ്ങന്മാരുടേതുപോലെ ഭംഗിയുള്ളതല്ലായിരുന്നു എങ്കിലും അവന്റെ കണ്ണിൽ പരമാൎത്ഥതയുടെയും മുഖത്തു ദയയുടെയും ഭാവങ്ങൾ ഉണ്ടായിരുന്നതു കണ്ടാൽകൊള്ളാമെന്നു ഏവൎക്കും തോന്നും. തന്റെ ക്ലാസ്സിൽ ചിലരുടെ കള്ള നോട്ടത്തിനു വിപരീതമായിരുന്നു ഇവന്റെ ഭാവം. അതിനാൽ ഇവന്റെ കാൎയ്യത്തിൽ പലപ്പൊഴും ആശാന്മാൎക്കു ബഹു താല്പൎയ്യമായിരുന്നു. ഒരു കുറ്റത്തെയൊ അറിയാതെ വന്ന ഒരു അബദ്ധത്തെയൊ ഏറ്റു പറവാൻ അവനു നല്ല ധൈൎയ്യമുണ്ടായിരുന്നു. “ആശാനെ ഞാനതു ചെയ്തതാണു. ഇനിക്കു അതുകൊണ്ടു ദുഃഖവുമുണ്ടു്." എന്നിങ്ങിനെ മാത്രമായിരുന്നു ഒരു കുറ്റത്തിൽനിന്നു ഒഴിയുന്നതിനു അവൻ പറഞ്ഞുവന്നതു. നേരുപറവാൻ ധൈൎയ്യമില്ലാത്തവരെ അവൻ നന്നാ നീചരെന്നു വിചാരിച്ചു കളയും. ഒരിക്കൽ ഒരു ചെറുക്കൻ ദ്വയാൎത്ഥം ആയിട്ടു ഏതാണ്ടൊ സംസാരിക്കയും സത്യത്തെ മറയ്ക്കയും ചില ചെറിയ ഭോഷ്കുകുൾ പറകയും ചെയ്തു. അവൻ കേട്ടിട്ട "നുണയന്മാരെ ഞാൻ വെറുക്കുന്നു ൟ ക്ലാസ്സിൽനിന്നു പോകവാൻ ഞാൻ കഴിയുന്നതുപോലെ ശ്രമിക്കും" എന്നു പറഞ്ഞു. അവൻ അങ്ങിനെ തന്നെ ചെയ്തു. പിന്നൊരു മാസത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/53&oldid=148707" എന്ന താളിൽനിന്ന് ശേഖരിച്ചത്