താൾ:Ghathakavadam ഘാതകവധം 1877.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൨

എങ്കിലും അന്നെരം ഒന്നും പറഞ്ഞില്ല. അവൾ പൊകയും ചെയ്തു.


൧൧അദ്ധ്യായം

മറിയത്തിന്റെ ചെവിയിൽ കെട്ട വാക്കുകൾ എന്തായിരുന്നു. നാം അതിനെക്കുറിച്ചു പിന്നീടു വിചാരിക്കാം എന്തെന്നാൽ അവൾ തന്റെ അമ്മയൊടും അമ്മൂമ്മയൊടും ഒരു വാക്കും പറഞ്ഞില്ല. അവൾ തന്റെ മനസ്സിന്റെ ഉദ്യോഗിപ്പുപോലെ അപ്പന്റെ കൂടെ ചെറിയ മുറിയിൽ കേറി കതകടയ്ക്കയും ചെയ്തു.

അപ്പനും മകളും അവിടെ കിടക്കട്ടെ ഒരു കണ്ണു അവരുടെ മെൽ ഉണ്ടായിരുന്നു കരുണയ്ക്കായിട്ടുള്ള നിലവിളി ഒരു ചെവികെട്ടു. വേറെ ഒരു കണ്ണും ആ ചെറിയ മുറിയിൽ നോക്കെണ്ടാ.

എന്നാൽ നാം ആറെ താത്തുപൊയ അച്ചന്റെ വള്ളത്തിന്റെ പിന്നാലെ ചെല്ലാം. ഒരു ക്ഷയിച്ച ചെറിയ വീട്ടിലേക്കു കെറാനുള്ള രണ്ടു മൂന്നു ഇടിഞ്ഞ കല്പടകളുടെ അരികെ വള്ളം അടുത്തു. മുൻവശത്തുള്ള ചെറിയ മുറ്റത്തിനു ചുറ്റും ഒരിക്കൽ മതിലുണ്ടായിരുന്നു. എന്നാൽ ഇപ്പൊൾ അതു പലെടത്തും ഇടിഞ്ഞു വീണുകിടന്നിരുന്ന വീണുകിടന്ന കല്ലുകൾ മിക്കവാറും കാടുപിടിച്ചതുമായിരുന്നു. വളരെ ഉപേക്ഷിച്ച തെങ്ങുകൾ മുറ്റത്തൊടു ചാഞ്ഞുകിടന്നു. ഒരു കോണിൽ കിണറുണ്ടായിരുന്നു. വെള്ളത്തിൻ മീതെ ഇലകൾ അഴുകിക്കിടക്കയും അരഞ്ഞാണങ്ങളേൽ ഓരോ ചെടികൾ വളൎന്നു കിണറിന്റെ വാമൂടി നില്ക്കയും ചെയ്തു. മുറ്റത്തിന്റെ കോണുകളിൽ ഇലകൾ അഴുകി കുന്നായിക്കിടന്നതും മറ്റും വൃത്തികെടുകൊണ്ടു നിറഞ്ഞതു പാമ്പിനു ഒരു നല്ല ഇരിപ്പിടവും വീട്ടുകാൎക്കു ദുൎവ്വായുവിന്നു ഹേതുവുമായിത്തീൎന്നു.

പുരയുടെ മെച്ചിൽ മിക്കവാറും പോയതായിരുന്നതുകൊണ്ടു ആ അരിഷ്ടതയുള്ള വാസസ്ഥലത്തിന്റെ അകം നല്ല വണ്ണം കാണത്തക്കപോലെ വെട്ടമുണ്ടായിരുന്നു. നടുവിൽ മൂന്നുകോൽ സമചതുരത്തിൽ ഒന്നു മാത്രമെ ഒരു മുറി എന്നു പറവാൻ ഉണ്ടായിരുന്നുള്ളു . എങ്കിലും തിണ്ണയുടെ രണ്ടറ്റവും നിറച്ചു വേറെ രണ്ടു ചെറിയ മുറികൾ കൂടെ ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/44&oldid=148793" എന്ന താളിൽനിന്ന് ശേഖരിച്ചത്