താൾ:Ghathakavadam ഘാതകവധം 1877.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൩

ക്കിട്ടുണ്ടായിരുന്നു. അതിൽ ഒന്നു അടുക്കളയായിരുന്നു മറ്റതിൽ നെല്ലിടുവാൻ ഒരു പത്തായവുമുണ്ടായിരുന്നു. അതിന്റെ പുറത്തു ഒരു മെലിഞ്ഞ പെണ്ണു കിടന്നിരുന്നു. നടുവിലെ മുറിയിൽ ഒരു വൃദ്ധസ്ത്രീയുടെ ക്ഷീണിച്ച ശബ്ദവും കേൾപ്പാനുണ്ടായിരുന്നു. ൟ അരിഷ്ട വീട്ടിൽ പിന്നുണ്ടായിരുന്നതു ആ വയസ്സിയുടെ മകനും പെണ്ണിന്റെ അപ്പനുമായ ഒരാൾ മാത്രമായിരുന്നു. അവൻ കിണറ്റുകരെ ഒരു പായേൽ തന്റെ മുഖം നിലത്തു പതിച്ചു നട്ടറി വൈലത്തു കിടക്കയായിരുന്നു. അതു കറുപ്പിന്റെ അമലു തന്നെയെന്നു ഒരു കൂൎക്കം പോലെയുള്ള ശബ്ദത്തിൽ അച്ചൻ കേട്ടു. ഒരു ചെറിയ ചട്ടിയിൽ കുറെ കഴുകാത്ത അരി അവന്റെ അടുക്കൽ ഇരിക്കുന്നതു കണ്ടു കാലത്തെ കഞ്ഞി വയ്ക്കുന്നതിന്നു മുമ്പിൽ കറുപ്പുതിന്നു അവൻ ബോധം കെട്ടുപോയതാണെന്ന അദ്ദെഹത്തിനു മനസ്സിലായി. അവനെ എഴുനില്പിക്കുന്നതു അസാദ്ധ്യം എന്നു കണ്ടു തന്റെ വള്ളക്കാരിൽ ഒരുവനെ വിളിച്ചു തീ കൊണ്ടുവന്നു ആ അരി എടുത്തു കഞ്ഞി വേഗത്തിൽ വൈപ്പാൻ പറഞ്ഞു. അവൻ ഉടനെ അതു അനുസരിച്ചു അരിവെന്തപ്പോഴെക്കു ഒരു തേങ്ങാ ഇട്ടു തന്റെ കുറിയമുണ്ടിൽ കെട്ടിക്കൊണ്ടു പൊന്നിരുന്ന രണ്ടു മൂന്നു മുളകും കുറെ ഉപ്പും കൂടെ എടുത്തു ഒരു സംബന്ധി ഉണ്ടാക്കി. “പിതാവില്ലാത്തവരെയും വിധവമാരെയും ചെന്നു കാണുന്നതാകുന്നു ശുദ്ധമാൎഗ്ഗവും ദൈവത്തിന്റെ മുമ്പാകെ അശുദ്ധിപ്പെടാത്തതും" തന്റെ ഹൃദയത്തിൽ നല്ലവണ്ണം എഴുതപ്പെട്ടിരുന്ന ൟ വാക്യമായിരുന്നു കഞ്ഞിവെന്തുവരുന്നതു വരെ ഒരിക്കൽ തന്റെ സഭക്കാരിലേക്കും നല്ലവനെന്നു തോന്നിച്ച ൟ ബലമുള്ള ചെറുപ്പക്കാരന്റെ അരിഷ്ടതയെ നോക്കികൊണ്ടു ഇത്ര ക്ഷമയോടു ആ ഇടിഞ്ഞ മതിലേൽ കേറി ഇരിപ്പാൻ ആ പട്ടക്കാരനെ ഉദ്യോഗിപ്പിച്ചതു ഇതു തന്നെ ആയിരുന്നു ആ ദീനക്കാരി ആയ പെണ്ണിന്റെ തല സാവധാനത്തോടെ പൊക്കി ഒരു അപ്പനെ പോലെ അവൾക്കു നന്നാ ആവശ്യപ്പെട്ടിരുന്നതായ ഭക്ഷണം കൊടുപ്പാനും അദ്ദേഹത്തെ തുനിയുമാറാക്കിയതു ഇതായിരുന്നു. പനികൊണ്ടു വിറച്ചുകിടന്ന ആ ശരീരത്തെ തന്റെ കമ്പിളി വള്ളത്തേൽനിന്നു കൊണ്ടുവന്നു മൂടുവാൻ മനസ്സു വരുത്തിയതും ഇതു തന്നെ ആയിരുന്നു ആ ദീനക്കാരൊടിരുവരോടും നല്ല വാക്കു പറ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/45&oldid=148794" എന്ന താളിൽനിന്ന് ശേഖരിച്ചത്