താൾ:Ghathakavadam ഘാതകവധം 1877.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൩

തൽ മോഷ്ടിക്കപ്പെട്ട വസ്തുക്കൾ തന്റെ വായിലേക്കു കടന്നു കൂടാ എന്നു അവൻ നിശ്ചയിച്ചു. പലപ്പോഴും കഠിനമായ പരീക്ഷകളിൽ വീണിട്ടുണ്ടു എങ്കിലും അവൻ തന്റെ ക്രിസ്ത്യാനി എന്നുള്ള നാമത്തെ അവമാനിക്കാതെ ഇരിപ്പാൻ ശ്രമിച്ചു. മേൽ പറഞ്ഞ വൃക്ഷം ഒന്നു വെച്ചു പിടിപ്പിക്കേണമെന്നു അവനുണ്ടായിരുന്നു ആ നൂതന ആഗ്രഹം തന്റെ യജമാനന്റെ കുഞ്ഞുങ്ങൾ കരിമ്പിനായിട്ടു വന്നപ്പോൾ വെളിപ്പെട്ടു. ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ നാലു പേർ പുഞ്ചിരിയിട്ടും കൊണ്ടു ചെറിയ ചിറെക്കു മേൽ കൂടെ എത്തിനോക്കുകയും വൃദ്ധനായ പൌലുസു ചീരയുടെ ഇടയിലെ കള പറിച്ചു കളവാനായിട്ടു കുനിഞ്ഞപ്പോൾ അവന്റെ പുറവും കാൽ വിരലുകളും നൊമ്പരപ്പെടുവാൻ തക്കവണ്ണം കറത്തിട്ടു ഏതാണ്ടൊ നാലെണ്ണം വന്നു കൊണ്ടതായിതോന്നുകയും അതുകൾ അവന്നു ചുറ്റും നാലു പീരങ്കിയുണ്ട പോലെ കിടന്നോടുകയും ഉണ്ടായി എങ്കിലും വേദനയുടെ അടയാളങ്ങൾ കാണിക്കാതിരിപ്പാൻ തക്കവണ്ണം അവൻ ഉൾക്കരുത്തുള്ളവൻ ആയിരുന്നു. ഉടനെ നിവിൎന്നു നോക്കിയപ്പോൾ ഇങ്ങനെ തന്നെ പെട്ടെന്നു ഭ്രമിപ്പിച്ച ആളുകൾ ചിരിച്ചും കൊണ്ടു ഓടിപ്പോകുന്നതിനെ കണ്ടു.

നമ്മൾ മുൻപറഞ്ഞ ഞായറാഴ്ച വൈകുംപാടു മറിയവും അമ്മൂമ്മയും കൂടെ പോയതു ൟ സ്ഥലത്തേക്കു ആയിരുന്നു ൟ സമയം അവൾ കടമ്പ കടക്കുമ്പോൾ പുരപ്പുറത്തു നോക്കി വൃദ്ധനായ പൌലൂസു തെങ്ങുണ്ടാക്കുവാൻ ആരംഭിച്ചിരിക്കുനത കണ്ടു ഒന്നു പുഞ്ചിരിയിട്ടു. കുടിലും മുറ്റവും ഇരിക്കയൊ നിൽക്കയൊ ചെയ്യാകുന്ന സ്ഥലം എല്ലാം ആകുലന്മാരും സഹായമില്ലാത്തവരുമായ ആളുകളെ കൊണ്ടു നിറഞ്ഞിരുന്നു. നടുക്കു പൌലൂസും കിടന്നിരുന്നു. മറിയത്തിന്റെ ശബ്ദം സാധാരണയായി സന്തോഷകരവും താണതുമായിരുന്നു. എങ്കിലും ഒരു വല്യ മുഴക്കവുമുണ്ടായിരുന്നു. അവൾ ഓരോരുത്തരോടു അവരവരുടെ സ്ഥലത്തു ഇരിപ്പാൻ കല്പിച്ചപ്പോൾ അവളുടെ വാക്കുകൾ ക്ഷുദ്ര പ്രയോഗങ്ങൾ പോലെ പറ്റി കരച്ചിൽ വേഗത്തിൽ നിൎത്തി അവർ കയ്യാല കേറിയപ്പോൾ കുറെശ്ശ ഞരക്കമുണ്ടായിരുന്നു അതെല്ലാം ക്ഷണം കൊണ്ടു ഇല്ലാതെ ആയി വൃദ്ധനായ പൌലുസിന്റെ ഭാൎയ്യയും കൈ രണ്ടുമെടുത്തു വായപൊ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/21&oldid=148526" എന്ന താളിൽനിന്ന് ശേഖരിച്ചത്