താൾ:Ghathakavadam ഘാതകവധം 1877.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨

മോഹാലസ്യം തന്നെ എന്നും വേഗത്തിൽ അവനെ വീട്ടിൽ കൊണ്ടുചെന്നു അകം തണുക്കത്തക്കവണ്ണം വല്ലതും കൊടുപ്പാനും പറഞ്ഞു. ബാല്യക്കാർ ഇരുവരും സൎക്കാരു ശിപായികളെക്കുറിച്ചു കേട്ടതിനാൽ ഭയപ്പെട്ടു കഴിയുന്നെടത്തോളം വേഗത്തിൽ അവിടെ നിന്നു പൊയ്ക്കളഞ്ഞു. പിന്നെ കുറെ നാളത്തേക്കു അവരെ കണ്ടിട്ടില്ല. അവരെക്കുറിച്ചു കേട്ടതുമില്ല.


൬-ാം അദ്ധ്യായം

വൃദ്ധനായ പൌലുസിന്റെ വീടു കരിമ്പു കൃഷിക്കായിട്ടു തിരിച്ചു കെട്ടിയിരുന്ന ഒരു വേലിക്കകത്തായിരുന്നു. കരിമ്പിനു കാവലായിരിക്കേണ്ടതിനു അതിന്റെ നടുവിൽ അവന്റെ തറ വച്ചുകൊള്ളുവാൻ അനുവാദമുണ്ടായിരുന്നു. കുറെ സ്ഥലം അവനു വല്ലതും നടുവാനായിട്ടു വിട്ടു കൊടുത്തിട്ടുണ്ടായിരുന്നതു ഒരു സൂചികുത്തുവാൻ ഇടയില്ലാത്ത വണ്ണം ഓരോരൊ കൃഷികൾ കൊണ്ടു നിറഞ്ഞിരുന്നു. [പുറത്തെ അതിരു നാലുകോൽ സമചതുരത്തിൽ ഒരു ചിറ] പിന്നെ ഒരു പന്തി വാഴ അതിനകത്തു ഒരു വാരം കൂൎക്കയും പിന്നെ നല്ല തഴപ്പോടുവളരുന്ന ചീരയും അതിനു പുറകിൽ ഒരു പന്തി ചീനി ഇതെല്ലാം കഴിഞ്ഞിട്ടു വീട്ടിനു ചുറ്റും വീതികുറഞ്ഞ ഒരു മുറ്റവും ഉണ്ടായിരുന്നു. ൟ പുരയുടെ മേൽകൂട്ടു ഓല കെട്ടിയതും ചെറിയതുമായിരുന്നു. കീഴെ നാലു മുളത്തൂണുകളുമുണ്ടായിരുന്നു. നാലു കോണുകളിലും ഓരൊ മത്ത വേഗത്തിൽ പുരയുടെ മുകൾ ഭാഗത്തു എത്തേണ്ടതിനു നല്ലവണ്ണം പടൎത്തിയിട്ടുണ്ടായിരുന്നു. മൂന്നുനാലുദിവസം മുമ്പെ പുരകെട്ടിയപ്പോൾ താഴെ വലിച്ചിട്ടതായിരുന്നു എല്ലായിലും മുകളിൽ നാലു വല്ല്യപാക്കു തേങ്ങാ ഏരച്ചുകെട്ടി ഇട്ടിരുന്നു. അതു കയ്യാലയുടെ നാലു കോണിലും ഓരോന്നു വയ്പാനായിട്ടു കരുതിയിരുന്നതായിരുന്നു. താൻ മോഷ്ടിച്ചുവന്ന കാലങ്ങളിൽ തേങ്ങാ അരച്ച കറികളുടെ സ്വാദറിഞ്ഞിരുന്നതുകൊണ്ടു വൃദ്ധനായ പൌലൂസു ഒരു തെങ്ങുവെച്ചു പിടിപ്പിപ്പാൻ വളരെ നാളായി ദീഷിച്ചിരിക്കയായിരുന്നു എങ്കിലും ക്രിസ്ത്യാനി ആയതു മു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/20&oldid=148515" എന്ന താളിൽനിന്ന് ശേഖരിച്ചത്