താൾ:Ghathakavadam ഘാതകവധം 1877.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩

എങ്കിലും രാജാവിനു വയലിൽ കളിച്ചുകൊണ്ടിരുന്ന പൈതങ്ങളെ കാണുന്നതിൽ അധികരസം തോന്നി. കൊട്ടാരത്തിലെ ഭൃത്യന്മാരെല്ലാവരും വിശേഷ ഉടുപ്പുകളോടു കൂടെ നടന്നു അവരെ രാജാവു മിക്കപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓരൊരൊ കാൎയ്യങ്ങൾക്കായി അയയ്ക്ക പതിവായിരുന്നു. ചിലപ്പോൾ ആ പൈതങ്ങളിൽ ചിലരെയും അവിടെ കൊണ്ടുവരും. അങ്ങിനെയിരിക്കുന്ന സമയം ഒരു ദിവസം രാജാവും തന്റെ മകനും കൂടെ മേൽ പറഞ്ഞ പൈതങ്ങളുടെ ഒരു കൂട്ടത്തിൽ നോക്കിക്കൊണ്ടിരുന്നപ്പോൾ ഇതാ ഒരു വല്യ ഘൊര ജന്തു ഒരു മാത്രകൊണ്ടു അവരെ വിഴുങ്ങിക്കുളവാൻ ഉള്ള ഭാവത്തൊടു കൂടെ അവരുടെ പുറകിൽനിൽക്കുന്നതു കണ്ടു. എങ്കിലും പൈതങ്ങൾ അവരുടെ അപകടത്തെ കുറിച്ചു ലേശം പോലും അറിഞ്ഞതുമില്ല. ഉടനെ രാജാവു 'എന്താണു ചെയ്യേണ്ടതു ആരെ ഞാൻ അയയ്ക്കുന്നു. വല്യ അപകടം ഒരു ക്ഷണംകൊണ്ടു അവരെല്ലാം നശിച്ചുപോകുമെല്ലൊ’ എന്നു പറഞ്ഞു. അതു കേട്ടു പുത്രൻ 'ഞാൻ പോകാം എന്നെ അയച്ചാലും' എന്നു പറഞ്ഞുംവെച്ചു ഒരു വിനാഴിക കൊണ്ടു തന്റെ രാജപുത്രത്വത്തിന്നടുത്ത പദവികളെല്ലാം ഉപേക്ഷിച്ചു ആ പാവപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിപ്പാൻ പോകയും ചെയ്തു അവൻ വന്നപ്പോൾ ക്രൂര മൃഗം അവരെ പിടിപ്പാനായിട്ടു എഴുന്നു ചാടുവാൻ പോകയായിരുന്നു ഉടനെ രാജപുത്രൻ ചാടി വീണു അവന്റെ ഗുഹയിലേക്കു മോങ്ങിക്കൊണ്ടു പോകത്തക്കവണ്ണം തന്റെ വാൾ കൊണ്ടു മൃഗത്തിനിട്ടു ഒരു വെട്ടു വെച്ചു കൊടുത്തു. അപ്പോൾ പൈതങ്ങൾ ഏതുമാതിരി ഭയങ്കര മരണത്തിൽനിന്നു ൟയാൾ തങ്ങളെ രക്ഷിച്ചിരിക്കുന്നു എന്നു അറിഞ്ഞു അവന്റെ ചുറ്റും കൂടി ആ ജന്തു വീണ്ടും വരാതിരിപ്പാൻ വേണ്ടി തങ്ങളോടു കൂടെ താമസിക്കണമെന്നു അവനോടു അപേക്ഷിച്ചു. അപ്പോൾ അവൻ കുഞ്ഞുങ്ങളെ ഭയപ്പെടേണ്ടാ ഇവിടെ നോക്കുവിൻ എന്നു പറഞ്ഞുംകൊണ്ടു മൃഗത്തോടു ഉണ്ടായ യുദ്ധത്തിൽ വെച്ചു തനിക്കു കിട്ടിയതും രക്തം ഒഴുകിക്കൊണ്ടിരിക്കുന്നതുമായ ഒരു മുറിവു അവരെ കാണിച്ചു. 'ഞാൻ നിങ്ങളിൽ ഓരോരുത്തൎക്കു എന്റെ രക്തം കൊണ്ടു ഓരോ മുദ്രകുത്താം അതു നിങ്ങളുടെ മേൽ ഉള്ളപ്പോൾ ഒക്കെയും നിങ്ങൾക്കു രക്ഷയുണ്ടു അവൻ നിങ്ങളെ തൊടുവാൻ പോലും തുനിയാതെ ദൂര

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/11&oldid=148480" എന്ന താളിൽനിന്ന് ശേഖരിച്ചത്