താൾ:Ghathakavadam ഘാതകവധം 1877.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൪

ത്തിൽ ഓടിപ്പോകം' എന്നും കൂടെ പറഞ്ഞു. ഇപ്രകാരം ആ പൈതങ്ങൾ ഭാഗ്യവാന്മാരായി തീൎന്നു രാജ പുത്രൻ പിതാവിന്റെ അടുക്കലേക്കു തിരിച്ചു പോകയും ചെയ്തു.

മറിയം ൟ കഥ പറഞ്ഞു തീൎന്നപ്പോൾ അല്പ നേരത്തേക്കു എല്ലാവരും മിണ്ടാതിരുന്നു. അവൾ ആൎക്കു അതിന്റെ അൎത്ഥം മനസ്സിലായിക്കാണും എന്നു അറിവാൻ ആഗ്രഹിച്ചിരുന്നു. ഒടുക്കം അവരുടെ അമ്മുമ്മയായിരുന്നു എല്ലാവൎക്കും അതിന്റെ അൎത്ഥം സൂചിപ്പിച്ചു കൊടുത്തതു. എങ്ങിനെയെന്നാൽ അവൾ പറഞ്ഞു "ഉവ്വ ഉവ്വ ദൈവം ഒരു രാജാവു മഹത്വത്തിന്റെ രാജാവു തന്നെ". ഉടനേ അന്നാ "അതെ അവന്റെ പുത്രൻ കൎത്താവീശോമശിഹായും മൃഗം പിശാചും പൈതങ്ങൾ നാം തന്നെയും ആകുന്നു" എന്നു പറഞ്ഞു. അപ്പോൾ മറിയം ഇതുകൊണ്ടു നാം യേശുവിനെ എത്ര സ്നേഹിക്കേണ്ടതാകുന്നു എന്നുള്ളതിനെ കുറിച്ചു അവരോടു വിവരിച്ചു പറവാൻ ഭാവിച്ചപ്പോൾ വൃക്ഷങ്ങളുടെ ഇടവഴി ഇരുണ്ട മുഖത്തോടു കൂടിയ ഒരാൾ അവളെ കൈ കാട്ടി വിളിച്ചുംകൊണ്ടു വരുന്നതു കണ്ടതിനാൽ അതിനു ഇടയായില്ലാ. അടുത്തു വന്നപ്പോൾ അതു വൃദ്ധനായ പൌലുസിന്റെ ഇളയ മകളാകുന്നു എന്നറിഞ്ഞു. അവളിൽനിന്നു ചില ജാഗ്രതയുള്ള വാക്കുകൾ കേൾക്കയാൽ അതുവരെ സന്തോഷകരമായിരുന്ന മറയത്തിന്റെ മുഖം ചവണ്ടു പോയി. ഉടനെ അവൾ തിരികെ വന്നു ധൃതിയായിട്ടു അമ്മുമ്മയോടു അല്പം ഏതാണ്ടു മന്ത്രിച്ചു. അപ്പോൾ ആ വൃദ്ധ എഴുനീറ്റു വേഗത്തിൽ പുരയിൽ കേറി ഒന്നു രണ്ടു കുടുക്കയും കുഴലും മറ്റുമായി ഇറങ്ങി വന്നു. എന്തെന്നാൽ അവൾക്കു ഔഷധങ്ങളിലും മറ്റും നല്ല ശീലമുണ്ടായിരുന്നു. തന്റെ ചികിത്സ കൊണ്ടു പല രോഗങ്ങളും ഭേദപ്പെട്ടിട്ടുമുണ്ടു അവൾ മറിയത്തിന്റെ കയ്ക്കു പിടിച്ചു ചേറ്റിലും കാട്ടിലും ഒക്കെ കൂടെ തന്റെ വഴി കാട്ടിയായ പുല കിടാത്തിയുടെ പിന്നാലെ പോകയും ചെയ്തു.


൫-ാം അദ്ധ്യായം

കോശി കുൎയ്യന്റെ വീട്ടിൽനിന്നുഒരു മൈൽ അകലെ ക

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/12&oldid=148482" എന്ന താളിൽനിന്ന് ശേഖരിച്ചത്