Jump to content

താൾ:George Pattabhishekam 1912.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടെ രാജഭക്തിയെ പ്രകാശിപ്പിക്കുന്നതിന്നായി കൂടിയിരുന്ന, ക്ഷമയോടുകൂടിയവരും ആർദ്രചിത്തന്മാരുമായ ജനങ്ങളുടെ കാഴ്ചയും ഞങ്ങൾ അനുസ്മരിക്കുന്നതാണ്. ഭക്തിവാത്സല്യാദികളുടെ ഈ പുറമേയുള്ള തെളിവുകൾ പൂർവ്വോത്തരേന്ത്യ മുഴുവനുമുള്ള ജനങ്ങളുടെ വിചാരഗതികളെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്നു നിങ്ങളുടെ മംഗളപത്രത്തിൽ കാണിച്ചിട്ടുള്ള സുനിശ്ചിതവചനങ്ങളാൽ ഞാൻ സന്തുഷ്ടനായിരിക്കുന്നു. ഞങ്ങളുടെ സന്ദർശനത്തെ ആഘോഷിക്കുന്നതിന്നായി വിജയപൂർവ്വം ഒരുക്കകയും നടത്തുകയും ചെയ്തിട്ടുള്ള രമണീയങ്ങളായ കാഴ്ചകളേയും ശോഭനങ്ങളായ പ്രദർശനങ്ങളേയും ഞങ്ങൾ ഒരിക്കലും മറക്കുന്നതല്ല. ഞങ്ങളുമായി വിട്ടുപിരിയുന്നതു സംബന്ധിച്ചുള്ള സംഭാവനയായി ബങ്കാളത്തിലെ ജനങ്ങൾ ഞങ്ങൾക്കു അപരിമിതമായ സ്നേഹവും കൃതജ്ഞതയും നല്കിയിരിക്കുന്നു. ഞങ്ങളും ഞങ്ങളുടെ സന്താനങ്ങളും ഇതിനേക്കാൾ വിലേയറിയതായി ഗണിക്കുന്ന യാതൊന്നും രാജ്ഞിക്കും എനിക്കും നിങ്ങളോടു ചോദക്കാനില്ലെന്നു ഉറപ്പായി വിശ്വസിച്ചുകൊള്ളുവിൻ. അവർ ഒരു അനർഘമായ കുഡുംബസ്വത്തായി സൂക്ഷിക്കുന്നതിന്നുവേണ്ടി ഞങ്ങൾ അതിനെ കൊണ്ടുപോകുന്നു. ഞങ്ങളെ സ്വാഗതം ചെയ്യുന്നതിന്നും നിങ്ങളഉടെയിടയിൽ സ്വഭവനത്തിലെന്നപോലെയുള്ള സുഖവും സന്തോഷവും ഞങ്ങൾക്കു തോന്നിക്കുന്നതിന്നും നിങ്ങൾ ചെയ്തിട്ടുള്ള എല്ലാ ശ്രമങ്ങൾക്കായുമുള്ള ഞങ്ങളുടെ കൃതജ്ഞതയെ വേണ്ടപോലെ പ്രകാശിപ്പിക്കുന്നതിന്നു നിവൃത്തിയില്ലാത്തവിധം ഞങ്ങളുടെ ഹൃദയങ്ങൾ വികാരങ്ങളെക്കൊണ്ടു നിറയപ്പെട്ടിരിക്കുന്നു. നിങ്ങൾക്കു മംഗളം പറയുന്നതോടുകൂടി, ബങ്കാളിത്തിലെ നാനാജാതിമതസ്തരായ എൻറെ സകല പ്രജകളും, അനുകന്പയാലും സഹോദരസ്നേഹത്താലും ബന്ധിക്കപ്പെട്ടു, ഈശ്വര കാരുണ്യത്തോടുകൂടി, അവരുടെ പൊതുവായ സന്തുഷ്ടിയുടേയും സംതൃപ്തിയുടേയും ക്ഷേമത്തിൻറേയും അഭിവൃദ്ധിക്കായി എല്ലായ്പോഴും പ്രയത്നിച്ചു കാണുന്നതിന്നായി ഞാൻ ഹൃദയപൂർവ്വം പ്രർത്ഥിച്ചുകൊള്ളുന്നു." തിരുമേനികളുടെ കലക്കത്താസന്ദർശനം വളരേ വിജയമായി കലാശിച്ചുവെന്നും ചക്രവർത്തിതിരുമേനികൾക്ക് കല്ക്കത്തക്കാരുടെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/84&oldid=160273" എന്ന താളിൽനിന്ന് ശേഖരിച്ചത്