താൾ:George Pattabhishekam 1912.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നതിന്നു ശ്രമിക്കേണ്ടുന്നതായ ആവശ്യമില്ല. കല്ക്കത്തയിൽ രണ്ടു പേർ തമ്മിൽ കണ്ടുമുട്ടിയാൽ ചക്രവർത്തിതിരുമനസ്സിലെ സൌശില്യാദി ഗുണങ്ങളേയും ഇന്ത്യക്കാരായ പ്രജകളോട് അവിടുത്തേക്കുള്ള നിഷ്തപടമായ പ്രേമത്തേയും പറ്റിയുള്ള സംസാരമേ കേൾപ്പാനുണ്ടായിരുന്നുള്ളൂ. അരാജകസംഘക്കാരാൽ ആക്രമിക്കപ്പെട്ട കല്ക്കത്താനഗരക്കാരുടേ പ്രകൃത്തിൽ ഇത്ര പെട്ടെന്നുണ്ടായ ഈ മാറ്റമാണ് ഏവർക്കും അജ്ഞേയമായി തോന്നുന്നത്. തിരുമേനികൾ ജനുവരി 8-ാം തിങ്കളാഴ്ച കല്ക്കത്താനഗരം വിട്ടു ബോബായലേക്കു പുറപ്പെട്ടു. കല്ക്കത്താനഗരിയിലെഴുന്നെള്ളുന്പോളുണ്ടായ ചമൽക്കാരങ്ങളൊക്കെ മടങ്ങിയെഴുന്നെള്ളത്തിന്നുമുണ്ടായിരുന്നു. മടക്കത്തിൽ പിൻസെപ്പറ്റ്ഗാട്ട് എന്ന ദിക്കിൽ എഴുന്നെള്ളത്തെത്തിയപ്പോൾ ബങ്കാൾ നിയമനിർമ്മാണ സഭക്കാരുടെവകയായി ഒരു മംഗളപത്രത്തിന്നു ചക്രവർത്തി തിരുമനസ്സുകൊണ്ട് കല്പിച്ചു കൊടുത്ത മറുവടി താഴേ ചേർക്കുന്നു. തിരുമനസ്സിലെ മറുവടി "നിങ്ങളുടെ മംഗളപത്രത്തിലടങ്ങീട്ടുള്ള വാക്കുകൾ ചക്രവർത്തിനിയുടേയും എൻറേയും ഹൃദയങ്ങളിൽ അഗാധമായി പതിഞ്ഞിരിക്കുന്നു. അവ നിരർത്ഥകങ്ങളായ വാക്കുകളല്ല. ഞങ്ങൾ ഇവിടെ എത്തിയപ്പോൾ ഞങ്ങൾക്കു നല്കപ്പെട്ട ഉത്സാഹപൂർവ്വമായ സ്വാഗതത്താലെന്നപ്പോലെ കല്ക്കത്തയിലും ചുറ്റുമുള്ള പ്രദേശങ്ങളിലുള്ള എല്ലാ സ്ഥലങ്ങളിലും എല്ലാ വർഗ്ഗക്കാരും ഞങ്ങളേ ആദരിച്ചു പ്രകടിപ്പിച്ച വാത്സല്യചിഹ്നങ്ങളാലും അവ പൂർണ്ണമായും ദൃശ്യമായവിധത്തിലും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇക്കഴിഞ്ഞു എട്ടു ദിവസത്തെ ഉത്സാഹകരങ്ങളായ അനുഭവങ്ങളെ ഞങ്ങൾ ജീവിച്ചിരിക്കുന്നകാലം മുഴുവൻ ചാരിതാർത്ഥ്യത്തോടും ഹൃദയവികാരങ്ങളോടുകൂടി ഓർമ്മിക്കുന്നതാണ്. ഞങ്ങൾ നിങ്ങളുടെ ഈ പ്രധാനപട്ടണത്തിലെത്തിയപ്പോൾ നിങ്ങൾ നല്കിയ ഹൃദയപൂർവ്വമായ സ്വാഗതവും ഈ സംസ്ഥാനത്തിലെ നാനാഭാഗങ്ങളിൽനിന്നും തങ്ങളു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/83&oldid=160272" എന്ന താളിൽനിന്ന് ശേഖരിച്ചത്