Jump to content

താൾ:George Pattabhishekam 1912.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നേരേ അത്യന്തം പ്രീതി ജനിച്ചിട്ടുണ്ടെന്നും ഈ പ്രസംഗത്തിൽ നിന്ന് അറിയാവുന്നതാണല്ലോ. രാജദന്പതിമാർ കല്ക്കത്തയിൽ നിന്നുള്ള മടക്കംയാത്രയിൽ ജനുവരി 9ാം നു ചൊവ്വാഴ്ച നാഗപ്പൂരിൽ ഇറങ്ങി, അവിടുത്തെ കോട്ട സന്ദർശിക്കയും 10നും ബുധനാഴ്ച പന്ത്രണ്ടു മണിക്ക് ബോബായി പട്ടണത്തിൽ വണ്ടിയിറങ്ങകയും ചെയ്തു, തിരുമേനികൾ ബോബായിൽ എത്തുന്നതിന്ന് അരമണിക്കൂർ മുന്പായി ഗവർണ്ണർജനറൽ പ്രത്യേകവണ്ടിയിൽ അവിടെ എത്തിക്കഴിഞ്ഞിരുന്നു. ഹാർഡിഞ്ച് പ്രഭവും ബോബായി ഗവർണ്ണർ സേർ. ക്ലാർക്കുംകൂടി തിരുമേനികളേ തീവണ്ടിയാപ്പീസ്സിൽനിന്നെതിരേറ്റ് അപ്പോളോബന്തറിലേക്ക് ഒരു ഘോഷയാത്രയായി കൂട്ടിക്കൊണ്ടു പോയി. ഇന്ത്യ വിടുന്നതിന്നുമുന്പായി തിരുമേനികളെ ഒരു നോക്കുകൂടി കാണേണമെന്ന വിചാരത്തിന്മേൽ രാജവീഥിയുടെ ഇരുവശവും ജനങ്ങൾ തിക്കിത്തിരക്കിക്കൂടിയിരുന്നു. തിരുമേനികളുടെ എഴുന്നെള്ളത്ത് അപ്പോളോബന്തറിൽ എത്തിയപ്പോൾ ബോബായി സംസ്ഥാന നിയമനിർമ്മാണ സഭക്കാരുടെവകയായി ഒരു മംഗളപത്രം തിരുമേനികൾക്ക് സമർപ്പിച്ചു. ഈ മംഗളപത്രത്തിന്ന് താഴേപറയുംപ്രകാരമുള്ള ഒരു മറുപടി, തിരുമേനി കല്പിച്ചുകൊടുത്തു. തിരുമനസ്സിലെ മറുവടി. "ബോബായി സംസ്ഥാനത്തിലേ ജനങ്ങളുടെ വകയായി നിങ്ങൾ സമർപ്പിച്ചിട്ടുള്ള മംഗളപത്രത്തിൽ അടങ്ങിയ ബഹുമാനദയാസൂചകങ്ങളായ ആശംസകൾക്ക്, ചക്രവർത്തിനിക്കും എനിക്കും വണ്ടി ഞാൻ നിർവ്വ്യാജമായി വന്ദനം പറഞ്ഞുകൊള്ളുന്നു. നിങ്ങളുടെ തലസ്ഥാനനഗരിയിൽ ഞങ്ങൾ എത്തിയപ്പോൾ ഞങ്ങൾക്കുവേണ്ടിചെയ്ത ഹൃദയപൂർവ്വമായ സ്വാഗതം; കഴിഞ്ഞ അഞ്ചാഴ്ചകളായി ഞങ്ങളുടെ യാത്രയിൽ എല്ലാ ദിക്കിലും പ്രത്യക്ഷപ്പെട്ട മനപൂർവ്വമായ രാജഭക്തിപ്രദർശനത്തിൻറെ ഭാവിസൂചകമായിരുന്നു. എന്നാൽ ഇപ്പോൾ ഹൃദയംഗമമായ നിങ്ങളുടെ ആശീർവ്വാദമംഗള





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/85&oldid=160274" എന്ന താളിൽനിന്ന് ശേഖരിച്ചത്