താൾ:George Pattabhishekam 1912.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശനിയാഴ്ച രാവിലെ ചക്രവർത്തി തിരുമനസ്സുകൊണ്ട് കല്ക്കത്താ സർവ്വകലാശാലക്കാരുടെ വകയായി ഒരു സ്വാഗത മംഗളപത്രം സ്വീകരിക്കയുണ്ടായി. പ്രിൻസ് ഓഫ് വെയിത്സ് എന്ന രാജകുമാരൻറെ നിലയിൽ ആറുകൊല്ലംമുന്പു തിരുമേനി കല്ക്കത്ത സന്ദർശിച്ചപ്പോൾ സർവ്വകലാശാലക്കാർ തിരുമേനിയേ സർവ്വകലാശാലയിലേക്കു ക്ഷണിച്ചു "ഡോക്ടർ ഓഫ് ലോസ്" എന്ന ബഹുമതി അവിടുത്തേക്കു കൊടുത്തിട്ടുണ്ടായിരുന്നു. ഈ അവസരത്തിൽ സർവ്വകലാശാലക്കാരേ അങ്ങട്ടു ചെന്നു കാണ്മാൻ തിരുമേനിക്കുതരമുണ്ടായിരുന്നില്ല. കലക്കത്താ സർവ്വകലാശാലാ വൈസ് ചാൻസലരായ സേർ. ആശുതോഷമുക്കർജിയും സർവ്വകലാശാലാംഗങ്ങളും ഗവർമ്മേണ്ട് ഹൌസിൽ തിരുമുന്പാകെ ചെല്ലുകയും ഗവർണ്ണർജനറൽ അവരെ തിരുമേനിക്കു പരിചയപ്പെടുത്തുകയും കല്ക്കത്താ സർവ്വകലാശാലകയായുള്ള മംഗളപത്രം തിരുമേനി സ്വീകരിക്കയും ചെയ്തു. ഈ മംഗളപത്രത്തിന്നു തിരുമനസ്സുകൊണ്ട് കല്പിച്ചു കൊടുത്ത സാരഗർഭമായ മറുപടി താഴേ കൊടുക്കുന്നു. തിരുമേനിയുടെ മറുവടി "ആറു സംവത്സരങ്ങൾക്കു മുന്പു സർവ്വകലാശാലയിൽനിന്നു "ഡോക്ടർ ഓഫ് ലോസ്" എന്ന ബഹുമതി ഞാൻ സ്വീകരിച്ചതായ അവസരത്തെ ഞാൻ സന്തോഷപൂർവ്വം സ്മരിക്കുന്നു. ഇന്ത്യയിലെ ഉൽകൃഷ്ട വിദ്യാഭ്യാസത്തിൽ എനിക്കുള്ള അഗാധവും ഹൃദയപൂർവ്വവുമായ താല്പര്യത്തെ പ്രകാശിപ്പിക്കുന്നതിന്ന് അവസരമുണ്ടായതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇന്ത്യയുടെ ഭാവിയിലെ ക്ഷേമം, യൂറോപ്യന്മാരുടേയും ഇന്ത്യക്കാരുടേയും സംഭ രണത്തിന്നും ഉൽകർഷേച്ഛകൾക്കുമുള്ള ക്രമോന്നതമായ ഏകീകരണത്തിന്നും യോജിപ്പിന്നും ഇന്ത്യയിലേ സർവ്വകലാശാലകൾ സഹായമായിരിക്കുമെന്നാഅ ഞാൻ വിശ്വസിക്കുന്നത്. ബോധനത്തിൻറെ വ്യാപ്തിയെ വിസ്തൃമാക്കുകയും അതിൻറെ തോതിനേ ഉയർത്തുകയും ചെയ്യന്നതിലേക്ക് ഇന്ത്യയിലെ സർവ്വ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/80&oldid=160269" എന്ന താളിൽനിന്ന് ശേഖരിച്ചത്